Advertisment

“നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദി നിങ്ങളാണ്. നിങ്ങൾ പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തി,: ന്യൂയോർക്ക് ഗുരുദ്വാരയിൽ ഇന്ത്യൻ പ്രതിനിധിയെ ചോദ്യം ചെയ്ത് ഖലിസ്ഥാനികൾ

author-image
jayasreee
New Update
khalisatn

ന്യൂയോർക്ക്: ന്യൂയോർക്കിലെ ഒരു ഗുരുദ്വാര സന്ദർശിക്കുന്നതിനിടെ യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിനെ ഖാലിസ്ഥാനി അനുയായികൾ മർദ്ദിച്ചതായി റിപ്പോർട്ട്.

Advertisment

സമൂഹ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വീ‍ഡിയോ പ്രചരിക്കുന്നുണ്ട്. ബിജെപി വക്താവ് ആർ പി സിംഗ് പങ്കുവച്ച വീഡിയോയിൽ, ഖാലിസ്ഥാനി ഭീകരരായ ഹർദീപ് സിംഗ് നിജ്ജാർ , ഗുർപത്വന്ത് സിംഗ് പന്നൂൻ എന്നിവരുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിരവധി ആളുകൾ സന്ധുവിനെ നേരിടുന്നതായി കാണാം.

“നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദി നിങ്ങളാണ്. നിങ്ങൾ പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തി,” ജനങ്ങൾ ആരോപിച്ചു. ഞായറാഴ്ച ലോംഗ് ഐലൻഡിലെ ഹിക്‌സ്‌വില്ലെ ഗുരുദ്വാരയിൽ സന്ധു ഗുരുപുരബ് പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം.

വീഡിയോയോട് പ്രതികരിച്ച ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ, ജനക്കൂട്ടതിന്റെ പ്രവർത്തിയെ അപലപിക്കുകയും അവരെ ഗുണ്ടകൾ എന്ന് വിളിക്കുകയും ചെയ്തു. "സന്ധു ഗുരുപുരാബിന്റെ അവസരത്തിൽ പ്രണാമം അർപ്പിക്കാൻ ന്യൂയോർക്കിലെ ഗുരുദ്വാരയിലേക്ക് പോയി.

ഖാലിസ്ഥാനി ​ഗുണ്ടകൾ അദ്ദേഹത്തെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതാണോ സിഖ്ക്കാരുടെ സന്ദേശം? ഇതാണോ ഗുരുനാനാക്കിന്റെ സന്ദേശം? ഈ ഗുണ്ടകൾ സിഖുകാരല്ല!" സിർസ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 

ജൂൺ 18ന് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് സംഭവം.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കൊലപാതകത്തിൽ ഇന്ത്യൻ പങ്കാളിത്തം ആരോപിച്ചതിനെത്തുടർന്ന് സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര കലഹത്തിലേക്ക് നയിച്ചു. 

അിതനിടെ കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ലയുടെ കൂട്ടാളികളായ രണ്ടുപേരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തെ ഏറ്റുമുട്ടലിനൊടുവിലാണ് ഇരുവരെയും പിടികൂടിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു.

കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ നടന്ന ഏറ്റുമുട്ടലിനിടെ പ്രതികളിൽ ഒരാൾക്ക് കാലിന് വെടിയേറ്റ് പരിക്കേറ്റതായും പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. പഞ്ചാബി ഗായകനെ ആക്രമിക്കാൻ സംഘം പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.

പരോളിൽ ഇറങ്ങിയ ശേഷം  ഒളിവിലായിരുന്നു അറസ്റ്റിലായ രണ്ടു പ്രതികളും. അതേസമയം, 2020ൽ ഇന്ത്യ വിട്ട അർഷ് ദല ഡൽഹി പൊലീസിന്റെയും പഞ്ചാബ് പൊലീസിന്റെയും ദേശീയ അന്വേഷണ ഏജൻസിയുടെയും (എൻഐഎ) നിരീക്ഷണത്തിലാണ്. അദ്ദേഹം ഇപ്പോൾ കാനഡയിലാണ്.

Advertisment