New Update
/sathyam/media/media_files/2025/09/06/untitled-2025-09-06-12-22-42.jpg)
ഡല്‍ഹി: ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനകള്‍ കനേഡിയന്‍ മണ്ണില്‍ സജീവമാണെന്നും അവര്‍ക്ക് സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ടെന്നും വെളിപ്പെടുത്തല്‍ നടത്തി കനേഡിയന്‍ സര്‍ക്കാര്‍.
Advertisment
ഇത്തരം സംഘടനകള്‍ ഇവിടെ നിന്ന് ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്ന് കാനഡ ഔദ്യോഗികമായി അംഗീകരിക്കുന്നത് ഇതാദ്യമാണ്.
കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട ഭീഷണികള്‍ വിലയിരുത്തിയ കനേഡിയന്‍ ധനകാര്യ മന്ത്രാലയത്തിന്റേതാണ് റിപ്പോര്‍ട്ട്.
ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍, 'സിഖ്‌സ് ഫോര്‍ ജസ്റ്റിസ്' തുടങ്ങിയ ഖാലിസ്ഥാന്‍ സംഘടനകള്‍ കാനഡ ഉള്‍പ്പെടെ പല രാജ്യങ്ങളിലും പണം സ്വരൂപിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.