സ്ത്രീകളുടെ അന്തസ്സ് കവർന്നെടുക്കുന്നത് അമേരിക്കയും മുതലാളിത്തവുമാണെന്ന് ഖമേനി. ഹിജാബിനെ ന്യായീകരിച്ച് ഇറാൻ പരമോന്നത നേതാവ്

'സ്ത്രീകളുടെ അന്തസ്സ് കവര്‍ന്നെടുക്കുന്നതിന്' അമേരിക്കയെയും പാശ്ചാത്യ മുതലാളിത്തത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. 

New Update
Untitled

ടെഹ്‌റാന്‍: രാജ്യത്തെ വസ്ത്രധാരണ രീതിയെ ന്യായീകരിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്ത്.

Advertisment

'സ്ത്രീകളുടെ അന്തസ്സ് കവര്‍ന്നെടുക്കുന്നതിന്' അമേരിക്കയെയും പാശ്ചാത്യ മുതലാളിത്തത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. 


ഇറാനിയന്‍ സ്ത്രീകള്‍ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ കര്‍ശനമായ വസ്ത്രധാരണ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.


ഹിജാബ് നിയമം നടപ്പാക്കുന്നതില്‍ ജുഡീഷ്യറി പരാജയപ്പെട്ടുവെന്ന് ഇറാനിലെ യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള പാര്‍ലമെന്റിലെ പകുതിയിലധികം പേര്‍ ആരോപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഖമേനിയുടെ ഈ പ്രതികരണം.

നിര്‍ബന്ധിത ഹിജാബ് നിയമങ്ങള്‍, ലിംഗഭേദം തിരിച്ചുള്ള വേര്‍തിരിവ്, വസ്ത്രധാരണ നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇസ്ലാമിക 'സ്ത്രീകളുടെ അവകാശങ്ങള്‍', പടിഞ്ഞാറന്‍ രാജ്യങ്ങളേക്കാള്‍ ധാര്‍മ്മികമായി മികച്ചതാണെന്ന് ഖമേനി തുറന്നടിച്ചു.

Advertisment