/sathyam/media/media_files/2026/03/04/untitled-2026-03-04-12-50-37.jpg)
ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കാനിരിക്കെ, തലസ്ഥാനമായ ടെഹ്റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍.
യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യയാകെ യുദ്ധഭീതിയിലാണ്. ഖമേനിക്ക് ശേഷം അധികാരമേല്‍ക്കുന്ന അടുത്ത നേതാവിനെയും തങ്ങള്‍ വധിക്കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചതോടെ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നു.
ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കിയതായി ഇസ്രായേല്‍ അറിയിച്ചു. ഇതിനിടെ ഖത്തറിലെ അല്‍-ഉദൈദ് ബേസിന് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടു. ബഹ്റൈനിലെ യുഎസ് നാവിക ആസ്ഥാനത്തും യുദ്ധസൈറണുകള്‍ മുഴങ്ങി.
അഞ്ച് ദിവസത്തിനിടെ ഇറാനില്‍ മാത്രം 800-ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യുദ്ധം ഒരു മാസമോ അതിലധികമോ നീണ്ടുനിന്നേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു.
ഹെസ്ബുള്ളയെ ലക്ഷ്യം വെച്ച് ഇസ്രായേല്‍ നടത്തിയ നീക്കങ്ങളില്‍ ലെബനനില്‍ 50 പേര്‍ മരിക്കുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ മൂന്ന് ദിവസം നീണ്ടുനിൽക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന അറിയിച്ചു.
ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10 മണി മുതൽ (ഇന്ത്യൻ സമയം രാത്രി 12 മണിയോടെ) ടെഹ്‌റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മോസ്കിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും.
രാജ്യത്തിന്റെ 'രക്തസാക്ഷിയായ വഴികാട്ടിക്ക്' അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ വിശ്വാസികൾക്ക് ഇവിടെ സൗകര്യമൊരുക്കുമെന്ന് ഇസ്ലാമിക് ഡെവലപ്‌മെന്റ് കോർഡിനേഷൻ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
കൊല്ലപ്പെടുമ്പോൾ 86 വയസ്സായിരുന്നു ഖമേനിക്ക്. വടക്കുകിഴക്കൻ ഇറാനിലെ അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദിലാകും സംസ്കാരം നടക്കുക
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us