New Update
/sathyam/media/media_files/2026/03/07/c-2026-03-07-04-36-54.jpg)
ടെഹ്റാൻ: കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനേയിയുടെ പിൻഗാമിയായി ഇറാൻ്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തു കഴിഞ്ഞതായി സൂചന. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഈ പേര് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് ടെഹ്റാൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ സൊഹ്റെ ഖറാസ്മി വെളിപ്പെടുത്തി. പുതിയ നേതാവിന്റെ ജീവൻ സംരക്ഷിക്കുക നിലവിലെ സാഹചര്യത്തിൽ അതീവ പ്രാധാന്യമുള്ള കാര്യമാണെന്നും അവർ അൽ ജസീറ ചാനലിനോട് പറഞ്ഞു.
Advertisment
അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ നിന്ന് അസംബ്ലി ഓഫ് എക്സ്പെർട്സിലെ എട്ട് അംഗങ്ങൾ വിട്ടുനിന്നുവെന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും അവർ പറഞ്ഞു. ഇറാനിലെ കുർദിഷ് വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളെയും അവർ നിഷേധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us