സുഡാനിലെ മണ്ണിടിച്ചിലിൽ ആയിരത്തിലധികം പേർ മരിച്ചു. ഗ്രാമത്തിൽ ബാക്കിയായത് ഒരാൾ മാത്രം. ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും സഹായം തോടി സുഡാൻ ലിബറേഷൻ മൂവ്‌മെന്റ്

സുഡാനിലെ ആഭ്യന്തരയുദ്ധത്തെ തുടർന്ന് മറാ പർവത പ്രദേശത്തേക്ക് പലായനം ചെയ്തവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.

New Update
photos(118)

ഖാർതൂം: സുഡാനിലെ പടിഞ്ഞാറൻ ഡർഫർ പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തിലേറെ പേർ മരിച്ചു. ഡർഫറിലെ മറാ പർവതപ്രദേശത്താണ് ഞായറാഴ്ച മണ്ണിടിച്ചിൽ ഉണ്ടായത്.

Advertisment

വിമതസംഘമായ സുഡാൻ ലിബറേഷൻ മൂവ്‌മെന്റ്(എസ്എൽഎം) ആണ് വിവരം പുറത്തുവിട്ടത്. പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മണ്ണിടിച്ചിലുണ്ടായത്.


ദുരന്തത്തിൽ ഗ്രാമം പൂർണമായും മണ്ണിനടിയിലായെന്നും ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്നും പ്രസ്താവനയിൽ പറയുന്നു.


മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം ഈ സംഘത്തിന്റെ നിയന്ത്രണത്തിലാണ്. സുഡാനിലെ ആഭ്യന്തരയുദ്ധത്തെ തുടർന്ന് മറാ പർവത പ്രദേശത്തേക്ക് പലായനം ചെയ്തവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.

കുട്ടികൾ അടക്കം നിരവധിപേരുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

രക്ഷാപ്രവർത്തനത്തിന് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് എസ്എൽഎം ആവശ്യപ്പെട്ടു.

Advertisment