'അമേരിക്ക ഇസ്രായേലിന്റെ നെതന്യാഹുവിനെ തട്ടിക്കൊണ്ടുപോകണം, തുർക്കിക്കും അത് ചെയ്യാൻ കഴിയും': പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

മയക്കുമരുന്ന്-തീവ്രവാദ ഭരണകൂടം പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് ആരോപിച്ച് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ വാഷിംഗ്ടണ്‍ പിടികൂടിയതിനെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ഇസ്ലാമാബാദ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അമേരിക്ക 'തട്ടിക്കൊണ്ടുപോകണം' എന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.

Advertisment

മയക്കുമരുന്ന്-തീവ്രവാദ ഭരണകൂടം പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് ആരോപിച്ച് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ വാഷിംഗ്ടണ്‍ പിടികൂടിയതിനെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


വ്യാഴാഴ്ച സംപ്രേഷണം ചെയ്ത പാകിസ്ഥാന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

തുര്‍ക്കിയ്ക്ക് പോലും നെതന്യാഹുവിനെ 'തട്ടിക്കൊണ്ടുപോകാന്‍' കഴിയുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി തന്റെ പ്രസ്താവനയില്‍ അവകാശപ്പെട്ടു. ഇസ്ലാമാബാദ് അത് സംഭവിക്കാന്‍ 'പ്രാര്‍ത്ഥിക്കുന്നു' എന്നും കൂട്ടിച്ചേര്‍ത്തു. 

നെതന്യാഹുവിനെ 'മനുഷ്യത്വത്തിലെ ഏറ്റവും മോശം കുറ്റവാളി' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇസ്രായേല്‍ പ്രധാനമന്ത്രി ഗാസയില്‍ അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു.

Advertisment