/sathyam/media/media_files/2026/01/21/khawaja-asif-2026-01-21-14-25-22.jpg)
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് സിയാല്‍കോട്ടില്‍ ഒരു പുതിയ പിസ്സ ഹട്ട് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തത് രാജ്യാന്തര തലത്തില്‍ പാകിസ്ഥാന് നാണക്കേടായി.
വന്‍ ആഘോഷത്തോടെ മന്ത്രി നാട മുറിച്ചു ഉദ്ഘാടനം ചെയ്ത ഈ സ്ഥാപനം യഥാര്‍ത്ഥ പിസ്സ ഹട്ടിന്റെ അംഗീകൃത ശാഖയല്ലെന്ന് കമ്പനി തന്നെ വ്യക്തമാക്കിയതോടെയാണ് സംഭവം വിവാദമായത്.
സംഭവം ഇങ്ങനെ:
ചൊവ്വാഴ്ചയാണ് സിയാല്‍കോട്ട് കന്റോണ്‍മെന്റില്‍ പിസ്സ ഹട്ടിന്റെ ലോഗോയും ചുവന്ന മേല്‍ക്കൂരയും മാതൃകയാക്കിയുള്ള പുതിയ ഭക്ഷണശാല ഖവാജ ആസിഫ് ഉദ്ഘാടനം ചെയ്തത്. പൂക്കളും റിബണും കൊണ്ട് അലങ്കരിച്ച വേദിയില്‍ മന്ത്രി എത്തിയതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.
എന്നാല്‍ പിസ്സ ഹട്ട് പാകിസ്ഥാന്റെ ഔദ്യോഗിക പട്ടികയില്‍ സിയാല്‍കോട്ടിലെ ഈ ശാഖയുടെ പേരില്ലെന്ന് നെറ്റിസണ്‍സ് കണ്ടെത്തിയതോടെയാണ് കളി മാറിയത്.
വിഷയം ചര്‍ച്ചയായതോടെ പിസ്സ ഹട്ട് പാകിസ്ഥാന്‍ ഔദ്യോഗിക പ്രസ്താവനയുമായി രംഗത്തെത്തി. 'സിയാല്‍കോട്ട് കന്റോണ്‍മെന്റില്‍ പിസ്സ ഹട്ടിന്റെ പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ച് ഒരു സ്ഥാപനം ആരംഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് പിസ്സ ഹട്ട് പാകിസ്ഥാനുമായോ അതിന്റെ മാതൃകമ്പനിയായ യം! ബ്രാന്‍ഡ്സുമായോ യാതൊരു ബന്ധവുമില്ല,' എന്ന് കമ്പനി വ്യക്തമാക്കി.
ഈ വ്യാജ ഔട്ട്ലെറ്റ് പിസ്സ ഹട്ടിന്റെ ഗുണനിലവാരമോ റെസിപ്പികളോ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കുന്നില്ലെന്നും ട്രേഡ്മാര്‍ക്ക് ദുരുപയോഗം ചെയ്തതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. നിലവില്‍ പാകിസ്ഥാനില്‍ ലാഹോറിലും ഇസ്ലാമാബാദിലുമായി 16 അംഗീകൃത സ്റ്റോറുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
പരിഹാസവുമായി സോഷ്യല്‍ മീഡിയ
ഒരു കേന്ദ്ര മന്ത്രി ഇത്രയും വലിയൊരു വാണിജ്യ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തുമ്പോള്‍ അതിന്റെ വിശ്വാസ്യത പരിശോധിച്ചില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം.
'പാകിസ്ഥാന്‍ ഡിഫന്‍സ് മിനിസ്റ്റര്‍ക്ക് ഒരു വ്യാജ പിസ്സ ഹട്ടിനെപ്പോലും തിരിച്ചറിയാന്‍ കഴിയുന്നില്ലേ' എന്ന രീതിയിലുള്ള ട്രോളുകള്‍ എക്‌സിലും മറ്റ് പ്ലാറ്റ്ഫോമുകളിലും നിറയുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us