/sathyam/media/media_files/2026/01/03/khokon-das-2026-01-03-14-12-08.jpg)
ധാക്ക: ബംഗ്ലാദേശില്‍ നാലാമത് ഒരു ഹിന്ദു കൂടി കൊല്ലപ്പെട്ടു. ബിസിനസുകാരനായ 50 കാരനായ ഖോകോണ്‍ ദാസിനെ ജനക്കൂട്ടം ആക്രമിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 2025 ഡിസംബറില്‍ തീവ്ര ഇന്ത്യന്‍ വിരുദ്ധ നേതാവായ ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തിന് ശേഷം അയല്‍രാജ്യത്ത് നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്.
ധാക്കയിലെ ഷെയ്ഖ് ഹസീന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേണ്‍ & പ്ലാസ്റ്റിക് സര്‍ജറിയില്‍ ചികിത്സയ്ക്കിടെ വെള്ളിയാഴ്ച രാവിലെ ഖോകോണ്‍ ദാസ് മരിച്ചുവെന്ന് ആശുപത്രിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ദാമുദ്യയിലെ കൊനേശ്വര്‍ യൂണിയനിലെ കെഉര്‍ഭംഗ ബസാറിനടുത്ത് ഒരു സംഘം അക്രമികള്‍ ദാസിനെ വളഞ്ഞിട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി.
ഡിസംബര്‍ 31 ന് നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ശരിയത്ത്പൂര്‍ ജില്ലയിലെ ഒരു കുളത്തിലേക്ക് ചാടിയ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 'ഖോകോണ്‍ ദാസ് രാവിലെ 7:20 ന് അന്തരിച്ചു. ഹീനമായ പ്രവൃത്തികളില്‍ ഉള്‍പ്പെട്ട കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,' അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us