ദക്ഷിണ കൊറിയ പ്രകോപനം സൃഷ്ടിച്ചാൽ ദക്ഷിണ കൊറിയയെ ഇല്ലാതാക്കുമെന്നും ഒരുതരത്തിലുള്ള നയതന്ത്ര ബന്ധവും ആഗ്രഹിക്കുന്നില്ലെന്നും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഇരുകൊറിയകളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് കിമ്മിന്‍റെ പ്രസ്താവന.
ഉത്തരകൊറിയ കൂടുതൽ മിസൈൽ പരീക്ഷണം തുടരുന്ന പശ്ചാത്തലത്തിൽ യു.എസും ജപ്പാനുമായുള്ള പ്രതിരോധ സഖ്യം ദക്ഷിണ കൊറിയ ശക്തമാക്കിയിരുന്നു. സംയുക്ത സൈനികപ്രകടനവും നടത്തിയിരുന്നു. ഇതാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചിരിക്കുന്നത്.