Advertisment

"ഹൃദയം നിറഞ്ഞ നന്ദി": രോഗാവസ്ഥയിൽ ജനങ്ങൾ നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞ് ചാൾസ് രാജാവ്; പിന്തുണ സന്ദേശങ്ങൾക്ക് നന്ദി ചൊല്ലി രാജകുടുംബാംഗങ്ങളും

രോഗനിർണയം സംബന്ധിച്ച വാർത്ത തിങ്കളാഴ്ച ബക്കിംഗ്ഹാം കൊട്ടാര വൃത്തങ്ങളാണ് അറിയിച്ചത്. തന്റെ രോഗ വിവരത്തെ പറ്റി രാജാവ് നേരിട്ട് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമായിരുന്നു ഇത്.

New Update
1charles

യു കെ: ക്യാൻസർ രോഗനിർണയത്തിനു ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവനയിൽ, പൊതുജനങ്ങളിൽ നിന്നുള്ള പിന്തുണക്ക് ചാൾസ് രാജാവ് തൻ്റെ "ഹൃദയം നിറഞ്ഞ നന്ദി" അറിയിച്ചു.

Advertisment

"അർബുദം ബാധിച്ച എല്ലാവർക്കും അറിയാവുന്നതുപോലെ, അത്തരം ദയയുള്ള ചിന്തകളാണ് ഏറ്റവും വലിയ ആശ്വാസവും പ്രോത്സാഹനവും" 75 - കാരനായ രാജാവ് പറഞ്ഞു.

നന്ദി സന്ദേശത്തിൽ അദ്ദേഹം എഴുതി: "എൻ്റെ സ്വന്തം രോഗനിർണയം പങ്കിടുന്നത് പൊതുജന ധാരണയെ പ്രോത്സാഹിപ്പിക്കുന്നതിനും യു കെയിലും ലോകമെമ്പാടുമുള്ള കാൻസർ രോഗികളെയും, അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന എല്ലാ സംഘടനകളുടെയും പ്രവർത്തനങ്ങളിൽ വെളിച്ചം വീശുന്നതിനും എങ്ങനെ സഹായിച്ചുവെന്ന് കേൾക്കുന്നത് ഒരുപോലെ സന്തോഷകരമാണ്"

"അവരുടെ അശ്രാന്തപരിചരണത്തിനും അർപ്പണബോധത്തിനും വേണ്ടിയുള്ള എൻ്റെ ആജീവനാന്ത ആരാധന എൻ്റെ സ്വന്തം അനുഭവത്തിൻ്റെ ഫലമാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.

2charles

രോഗനിർണയം സംബന്ധിച്ച വാർത്ത തിങ്കളാഴ്ച ബക്കിംഗ്ഹാം കൊട്ടാര വൃത്തങ്ങളാണ് അറിയിച്ചത്. തന്റെ രോഗ വിവരത്തെ പറ്റി രാജാവ് നേരിട്ട് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമായിരുന്നു ഇത്. 

ജനുവരിയിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അർബുദം കണ്ടെത്തിയത്. ക്യാൻസറിൻ്റെ തരം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, രാജാവിന് പ്രോസ്റ്റേറ്റ് ക്യാൻസർ അല്ലെന്ന് കൊട്ടാരം സ്ഥിരീകരിച്ചു.

3charles

ക്യാൻസർ ബാധിച്ച് ചികിത്സയിലായിരിക്കെ, രാജാവിന്റെ അഭാവത്തിൽ കാമില രാജ്ഞി, ഹാരി രാജകുമാരൻ എന്നിവരുൾപ്പെടെയുള്ള രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ അധിക ചുമതലകൾ ഏറ്റെടുതത്തോടെ, എല്ലാ പൊതു ചുമതലകളിൽ നിന്നും ചാൾസ് രാജാവ് താത്കാലികമായി പിന്മാറി.

ബുധനാഴ്ച രാജ്ഞിയോടൊപ്പം ലണ്ടനിലെ ക്ലാരൻസ് ഹൗസിൽ നിന്ന് നോർഫോക്ക് വസതിയിലേക്ക് അദ്ദേഹം പുറപ്പെട്ടു. രാജാവിന്റെ രോഗവിവരം അറിഞ്ഞ അന്നുതന്നെ അദ്ദേഹത്തിൻ്റെ ഇളയ മകൻ വില്യം രാജകുമാരൻ യു എസിൽ നിന്ന് തന്റെ ഹ്രസ്വ സന്ദർശനം മതിയാക്കി നാട്ടിലേക്ക് തിരിച്ചിരുന്നു.

5charles

അദ്ദേഹത്തിൻ്റെ പ്രായത്തിലുള്ള പലരും തങ്ങളുടെ രോഗാവസ്ഥയെ ആഗോള സംസാരവിഷയമാക്കാൻ തിരഞ്ഞെടുത്തിട്ടില്ല. തൻ്റെ ആപേക്ഷികമായ തുറന്നുപറച്ചിൽ ഒരു ഉദ്ദേശ്യം നിറവേറ്റി എന്ന പ്രത്യാശ പ്രകടിപ്പിക്കാൻ രാജാവ് ശ്രമിക്കുന്നു .

"എല്ലായിടത്തുനിന്നും പൊതുജനങ്ങൾ അയയ്‌ക്കുന്ന എല്ലാ കത്തുകളും സന്ദേശങ്ങളും തൻ്റെ ഭർത്താവിനെ വളരെയധികം സ്പർശിച്ചു" എന്ന് രാജ്ഞി പറഞ്ഞിരുന്നു. വ്യാഴാഴ്ച സാലിസ്ബറി കത്തീഡ്രലിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, രാജാവിന് നൽകിയ പിന്തുണ വളരെ ആഹ്ലാദകരമായതാണെന്ന് അവർ പറഞ്ഞു.

6charles

ഉദര ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിക്കുന്ന ഭാര്യ വെയിൽസ് രാജകുമാരിക്കും തൻ്റെ പിതാവിനും നൽകിയ പിന്തുണയുടെ സന്ദേശങ്ങൾക്ക് വില്യം രാജകുമാരനും നന്ദി പ്രകടിപ്പിച്ചു.

Advertisment