Advertisment

ചാള്‍സ് മൂന്നാമന്‍ രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് പ്രോസ്റ്റേറ്റ് ചികിത്സയ്ക്കിടെ; പൊതുപരിപാടികള്‍ ഒഴിവാക്കി

New Update
charles

ബ്രിട്ടൻ    രാജാവ് ചാള്‍സ് മൂന്നാമന്  കാന്‍സര്‍ സ്ഥിരീകരിച്ചു. എന്ത് തരം അര്‍ബുദം ആണെന്നോ ഏത് ഘട്ടത്തില്‍ ആണെന്നോ വ്യക്തമാക്കിയിട്ടില്ല. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്.  ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാര്‍ത്താക്കുറിപ്പില്‍ രോഗവിവരം പുറത്തുവിട്ടത്. അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍ രാജാവിന്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണ് എന്ന് കൊട്ടാരം വിശദീകരിച്ചു

Advertisment

ചാള്‍സ് പൊതു പരിപാടികള്‍ ഒഴിവാക്കി, ചികിത്സ ആരംഭിച്ചു. അതേസമയം, ഓഫീസ് ജോലികള്‍ തുടരും. മക്കളായ വില്യം, ഹാരി എന്നിവരെ ചാള്‍സ് തന്നെ രോഗ വിവരം അറിയിച്ചു. അമേരിക്കയില്‍ കഴിയുന്ന ഹാരി ഉടന്‍ നാട്ടിലേക്ക് തിരിക്കും. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് 75-കാരനായ ചാള്‍സ് ബ്രിട്ടന്റെ രാജാവായി അധികാരമേറ്റത്.

Advertisment