New Update
/sathyam/media/media_files/5X5j7Xz10GxqfTUz4qt4.jpg)
ബ്രിട്ടൻ: സൈനികര്‍ക്ക് താടി വളര്‍ത്തുന്നതിന് 100 വര്‍ഷമായി നിലനിന്ന നിരോധനം നീക്കി ചാള്‍സ് രാജാവ്. ഇതോടെ ബ്രിട്ടിഷ് സൈനികര്‍ക്കും, ഓഫിസര്‍മാര്‍ക്കും താടി വളര്‍ത്താന്‍ അനുമതി ലഭിക്കും. സൈനികര്‍ക്കിടയില്‍ താടിവളര്‍ത്താന്‍ അനുമതി വേണമെന്ന ആവശ്യം സര്‍വേയിലൂടെ കണ്ടെത്തിയതോടെയാണ് സൈനിക മേധാവി ജനറല്‍ സര്‍ പാട്രിക് സാന്‍ഡേഴ്സ് നയം മാറ്റത്തിന് തയാറായത്.
Advertisment
പതിയ പരിഷ്‌കാരം ഉടന്‍ നിലവില്‍ വരുമെന്ന് സൈനിക മേധാവി പ്രഖ്യാപിച്ചു. ഡെന്മാർക്ക്, ജർമനി, ബെൽജിയം തുടങ്ങിയ നിരവധി രാജ്യങ്ങൾ സൈനികരെ താടി വളർത്താൻ അനുവദിക്കുന്നുണ്ട്. 2019 മുതൽ ബ്രിട്ടനിലെ റോയൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥരെ താടി വളർത്താൻ അനുവദിച്ചിട്ടുണ്ട്. റോയൽ നേവിയും വർഷങ്ങളായി താടിയും മീശയും അനുവദിച്ചിട്ടുണ്ട്.