/sathyam/media/media_files/2025/03/07/YeUxcmLpPSPIuvcPeLIB.webp)
സിയോള്‍: യു​​എ​സ് - ദ​ക്ഷി​ണ കൊ​റി​യ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തി​നി​ടെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് ബോം​ബു​ക​ള്‍ വ​ര്‍​ഷി​ച്ച് ദ​ക്ഷി​ണ കൊ​റി​യ​ന്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍. പോ​ച്ചി​യോ​ണി​ല്‍ ന​ട​ന്ന സൈ​നി​ക അ​ഭ്യാ​സ​ത്തി​നി​ടെ​യാ​ണ് ബോം​ബു​ക​ള്‍ വ​ര്‍​ഷി​ച്ച​ത്.
സ്​ഫോ​ട​ന​ത്തി​ല്‍ 15 പേ​ര്‍​ക്കു പ​രി​ക്കേ​റ്റെ​ന്നും ര​ണ്ടു പേ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ പ​ത്തി​നാ​ണ് 2 കെ​എ​ഫ്16 യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ല്‍​നി​ന്നു എ​ട്ടു ബോം​ബു​ക​ള്‍ പോ​ച്ചി​യോ​ണ്‍ ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ള്‍​ക്കു മു​ക​ളി​ലേ​ക്കു പ​തി​ച്ച​ത്.
സ്​ഫോ​ട​ന​ത്തി​ല്‍ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​വും ട്ര​ക്കും ത​ക​ര്‍​ന്നു. സി​യോ​ളി​ല്‍ നി​ന്ന് 40 കി​ലോ​മീ​റ്റ​ര്‍ വ​ട​ക്കു​കി​ഴ​ക്കാ​യി ഉ​ത്ത​ര​കൊ​റി​യ അ​തി​ര്‍​ത്തി​ക്ക​ടു​ത്താ​ണ് പോ​ച്ചി​യോ​ണ്‍ ന​ഗ​രം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us