/sathyam/media/media_files/2024/12/30/WygAGvafG3YSEKW9OF6d.jpg)
സോള്‍ : ലോകത്തെ നടുക്കിയ ദക്ഷിണ കൊറിയന്‍ വിമാന ദുരന്തത്തിന്റെ കാരണത്തില്‍ അവ്യക്തത തുടരുന്നു. ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിയോടെയായിരുന്നു അപകടം.
ലാന്‍ഡിങ്ങിനിടെയുണ്ടായ സാങ്കേതിക തകരാറാണ് 179 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പക്ഷികള്‍ വന്നിടിച്ചതാണോ അപകടകാരണമെന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥയും അപകടകാരണമായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അപകടത്തിന്റെ പ്രധാന കാരണം കണ്ടെത്താനായി ആക്ടിങ് പ്രസിഡന്റായ ചോയ് സാങ്-മോക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചു.കൂടാതെ, ഗതാഗത മന്ത്രാലയവും പൊലീസും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
രാജ്യത്തിന്റെ മൊത്തത്തിലുള്ള എയര്‍ക്രാഫ്റ്റ് ഓപ്പറേഷന്‍ സിസ്റ്റങ്ങളെക്കുറിച്ച് അടിയന്തര അവലോകനം നടത്താനും അദ്ദേഹം നിര്‍ദേശം നല്‍കിയതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി രാജ്യത്തെ വ്യോമയാന സംവിധാനങ്ങള്‍ മൊത്തത്തില്‍ നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us