Advertisment

ദക്ഷിണ കൊറിയന്‍ വിമാനാപകടത്തിന് കാരണമായത് പക്ഷിയിടിച്ചത് മൂലമുണ്ടായ ലാന്‍ഡിങ് ഗിയര്‍ തകരാറെന്ന് പ്രാഥമിക നിഗമനം

ദക്ഷിണ കൊറിയന്‍ വിമാനാപകടത്തിന് കാരണമായത് പക്ഷിയിടിച്ചത് മൂലമുണ്ടായ ലാന്‍ഡിങ് ഗിയര്‍ തകരാറാണെന്ന് പ്രാഥമിക നിഗമനം. 

New Update
plane crash 11

സോള്‍: ദക്ഷിണ കൊറിയന്‍ വിമാനാപകടത്തിന് കാരണമായത് പക്ഷിയിടിച്ചത് മൂലമുണ്ടായ ലാന്‍ഡിങ് ഗിയര്‍ തകരാറാണെന്ന് പ്രാഥമിക നിഗമനം. 

Advertisment

തകരാര്‍ മൂലം ബെല്ലി ലാന്‍ഡിങ് ചെയ്യാന്‍ ശ്രമിച്ചതും വേണ്ട രീതിയില്‍ ശരിയായില്ല എന്നാണ് നിഗമനം.

പക്ഷിയിടിച്ചത് മൂലമാണോ അപകടം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.

വ്യോമപാതയിലെ പക്ഷികളുടെ സാന്നിധ്യം സംബന്ധിച്ച് കണ്‍ട്രോള്‍ ടവറില്‍ നിന്ന് നേരത്തെ മുന്നറിയിപ്പ് സന്ദേശം പൈലറ്റുമാര്‍ക്ക് നല്‍കിയിരുന്നു. 

വ്യോമപാതയിലെ പക്ഷികളുടെ സാന്നിധ്യം 


ഈ മുന്നറിയിപ്പ് ലഭിച്ച് അധികമാകുമ്പോഴേക്കും അപായ മുന്നറിയിപ്പ് സന്ദേശമായ മെയ്ഡേ സന്ദേശവും പൈലറ്റുമാര്‍ക്ക് നല്‍കിയിരുന്നു.


അതേസമയം, ദക്ഷിണ കൊറിയന്‍ വിമാനാപകടത്തില്‍ ഇന്ത്യ അനുശോചിച്ചു. 

അതീവ ദുഃഖത്തോടെയാണ് ഈ വാര്‍ത്ത തങ്ങള്‍ കേള്‍ക്കുന്നതെന്നും മരിച്ചവരുടെ കുടുംബത്തിനൊപ്പമാണ് ഈ നിമിഷത്തില്‍ ഇന്ത്യന്‍ എംബസിയെന്നും സോളിലെ ഇന്ത്യന്‍ സ്ഥാനാധിപതി അമിത് കുമാര്‍ അറിയിച്ചു.

 

Advertisment