വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക - കല കൃവൈറ്റ്

New Update
kala kuwait condolences

കുവൈറ്റ് സിറ്റി: വയനാട്ടിലെ പ്രകൃതി ദുരന്തത്തില്‍ കേരള ആർട്ട്സ്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു. അതി തീവ്ര മഴയെ തുടർന്ന് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും പെട്ട് നിരവധി പേരാണ് മരണപ്പെട്ടിട്ടുള്ളത്.

Advertisment

സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങളുടെയും ദുരന്ത നിവാരണ സേനകളുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരുന്നു. 

ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവർക്ക്‌ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും, പരിക്കേറ്റവർക്കും നാശ നഷ്ടങ്ങൾ സംഭവിച്ചവർക്കും സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം തിരിച്ചുവരുവാൻ വേണ്ട സഹായ സഹകരണങ്ങൾ നൽകാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും കല കുടുംബാഗംങ്ങൾ ഉൾപ്പടെ പ്രവാസി സമൂഹം ഒന്നാകെ രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നതായും കല കുവൈറ്റ് പ്രസിഡണ്ട് അനൂപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു

Advertisment