New Update
/sathyam/media/media_files/NTL9G6bv9P1NwPC0XLCU.jpg)
കുവൈത്ത് സിറ്റി: വയനാട് ഉരുൾപൊട്ടലിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് ഒ.ഐ.സി.സി നാഷണൽ കമ്മറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. അപകടപ്പെട്ടവർക്ക് വേണ്ട എല്ലാ സഹായങ്ങളും ഉടൻ എത്തിക്കാൻ നടപടിയുണ്ടാകണമെന്നും പ്രഖ്യാപിച്ച സഹായ ധനത്തിൽ വർദ്ധനവ് ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോകസഭയിൽ ആവശ്യപ്പെട്ടു.
Advertisment
അതി തീവ്ര മഴയുടെ മുന്നറിയിപ്പ് ജനങ്ങൾക്ക് നല്കിയിട്ടുണ്ടോയെന്നും അതുപോലെ കേരളത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങളിലുള്ള നിർമാണ പ്രവർത്തങ്ങൾ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് തുടരുന്നതിനാൽ ഇനിയെങ്കിലും ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും നിവേദനത്തിലൂടെ ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റി ആവശ്യപ്പട്ടു.