/sathyam/media/media_files/OtqKmcqMX2JjIHq6My3P.jpg)
കുവൈറ്റ് സിറ്റി: വയനാട് പ്രകൃതി ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈറ്റ് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകും.
അതി തീവ്ര മഴയെ തുടർന്ന് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും പെട്ട് നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും, സമാനതകളില്ലാത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങളുടെയും ദുരന്ത നിവാരണ സേനകളുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടന്നു വരികയാണ് ഈ അവസരത്തിൽ ദുരിതബാധിതരായ വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങായി കല കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകുമെന്ന് കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us