കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ല പ്രവർത്തക കൺവെൻഷൻ ദജീജിലെ മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു

New Update
kuwait kmcc-2

കുവൈറ്റ്: കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഥമ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ദജീജിലെ മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് അസീസ് തിക്കോടിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. 

Advertisment

kuwait kmcc-4

എംഎസ്എഫ് ദേശീയ ഉപാധ്യക്ഷൻ ഖാസിം ഈനോളി ‘ദേശീയ രാഷ്ട്രീയവും മുസ്ലിം ലീഗും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിന്‌ പുറത്തുള്ള സംസ്ഥാനങ്ങളിൽ സാമൂഹിക ശാക്തീകരണത്തിന് ഉപയുക്തമാവുന്ന നൂതന പദ്ധതികൾക്ക് കെഎംസിസി അടക്കമുള്ള സംഘടനകൾക്ക് മുഖ്യ പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

കേവലം രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ബിജെപി അടക്കമുള്ള സംഘടനകൾ മുസ്ലിംകളെ ശത്രുപക്ഷത് നിർത്തുന്നതെന്നും സാധാരണ ജനങ്ങൾക്കിടയിൽ ഈ വേർതിരിവ് കാണാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കെഎംസിസി സീനിയർ നേതാവ് ഇ കെ മുസ്തഫ, ഇസ്മായിൽ വള്ളിയോത് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ ഹാരിസ് വള്ളിയോത്, വൈസ് പ്രസിഡണ്ടുമാരായ റഹൂഫ് മശ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം മെട്രോ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ എന്നിവർ ആശസകൾ നേർന്നു. 

kuwait kmcc-3

വയനാട് ദുരിതബാധിതർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനക്ക് ജലീൽ ഫൈസി നേതൃത്വം നൽകി. കുവൈറ്റ് കെഎംസിസി നടത്തുന്ന വയനാട് ദുരിതാശ്വാസ ഫണ്ട് കലക്ഷനിലേക്കുള്ള ജില്ലാവിഹിതമായ പതിനാലു ലക്ഷം രൂപയുടെ ചെക്ക്, സംസ്ഥാന പ്രസിഡണ്ട് സയിദ് നാസർ മശ്ഹൂർ തങ്ങൾക്ക്, മണ്ഡലം, ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തിൽ, ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി കൈമാറി. 

ജില്ലാ ഭാരവാഹികളായ അലി അക്ബർ, സാദിഖ് തൈ‌വളപ്പിൽ, സമീർ തിക്കോടി പരിപാടികൾക്ക് നേതൃത്വം നൽകി ജലീൽ ഫൈസി ബേപ്പൂരിൻറെ ഖിറാത്തോടെ ആരംഭിച്ച കൺവെൻഷനിൽ ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ അത്തോളി സ്വാഗതവും, വൈസ് പ്രസിഡണ്ട് വി പി അബ്ദുല്ല നാദാപുരം നന്ദിയും പറഞ്ഞു.

Advertisment