ഭവൻസ് കുവൈറ്റ്‌ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് നാലാം വാർഷികം 23ന് : വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥി

New Update
v

കുവൈറ്റ്‌ സിറ്റി: മലയാളഭാഷയുടെ വളർച്ചയ്ക്കും അംഗങ്ങളുടെ പ്രഭാഷണവൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുവാനുമായി പ്രവർത്തിക്കുന്ന കുവൈറ്റിലെ ആദ്യ മലയാളം ക്ളബ്ബാണ് ഭവൻസ് കുവൈറ്റ്‌ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്. 2020-ൽ രൂപം കൊണ്ട ക്ലബ്ബിന്റെ നാലാം വാർഷികം (ഭാവനീയം-2024) ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ ഓൺലൈൻ ആയി നടത്തുന്നതിനായുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.

Advertisment

പ്രസ്തുത യോഗത്തിലെ മുഖ്യ അതിഥിയും പ്രഭാഷകനും ആയി കടന്നുവരുന്നത് പ്രശസ്ത കവിയും സിനിമാഗാന രചയിതാവും മലയാളത്തിന്റെ വിഖ്യാത കവിയായിരുന്ന വയലാർ രാമവർമ്മയുടെ മകനും ആയ വയലാർ ശരത്ചന്ദ്രവർമ്മയാണ്. ശരത്ചന്ദ്രവർമ്മയുടെ പ്രഭാഷണത്തിനും ചോദ്യോത്തരവേളയ്ക്കും ശേഷം അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. 

ടോസ്റ്റ്മാസ്റ്റർ ക്ലബ് ഏരിയ തലത്തിലുള്ള ഭാരവാഹികൾ, അംഗങ്ങൾ എന്നിവരുടെ ആശംസാപ്രസംഗങ്ങൾക്ക് ശേഷം സെർട്ടിഫിക്കറ്റ് വിതരണത്തോടെ യോഗം സമാപിക്കുന്നതാണ്. ആഘോഷപരിപാടികൾ വിജയകരമായി നടത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംഘാടകസമിതിയ്ക്ക് വേണ്ടി പ്രസിഡന്റ് ഷബീർ സി. എച്ച്,  സുനിൽ എൻ എസ് എന്നിവർ അറിയിക്കുകയുണ്ടായി. 

Advertisment