കുവൈത്ത് എപ്പിസ്കോപ്പൽ ചർച്ചസ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികൾ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kecf-2

കുവൈത്ത് സിറ്റി: കുവൈത്ത് എപ്പിസ്കോപ്പൽ ചർച്ചസ് ഫെലോഷിപ്പ് (കെ.ഇ.സി.എഫ്) 2024- 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുവൈറ്റിലെ സെന്റ് തോമസ് ഇവാൻജലിക്കൽ ഇടവക വികാരി റവ. സിബി പി ജെ. പ്രസിഡണ്ടും, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയ പള്ളി വികാരി ഫാദർ. എബ്രഹാം പി ജെ വൈദീക വൈസ് പ്രസിഡണ്ടും, സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ഇടവകാംഗം ബാബു എബ്രഹാം ജോൺ അൽമായ വൈസ്പ്രസിഡന്റായും, സെന്റ്. ജോൺസ് മാർത്തോമാ ഇടവകാംഗം ബാബു കെ തോമസ് സെക്രട്ടറിയായും, സെന്റ് പീറ്റേഴ്‌സ് സിഎസ്ഐ ചർച്ച് ഇടവകാംഗമായ ജിബു ജേക്കബ് വർഗീസ് ട്രഷറാർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

Advertisment

കുവൈറ്റിലുള്ള ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മ, ഇവാൻജലിക്കൽ, സി.എസ്.ഐ, ക്നാനായ സഭകളിലെ 17 പള്ളികളാണ് കുവൈറ്റ് എപ്പിസ്കോപ്പൽ കൂട്ടായ്മയിൽ ഉൾപ്പെട്ടിരിക്കുന്നത്. അംഗങ്ങൾ തമ്മിലുള്ള ഐക്യവും കൂട്ടായ്മയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി വൈദീക കൂട്ടായ്മ, ബൈബിൾ ക്വിസ്, സംയുക്ത ക്രിസ്തുമസ് ആഘോഷം തുടങ്ങിയവ 2005 മുതൽ കെ.ഇ.സി.എഫ് നടത്തി വരുന്നതായി സെക്രട്ടറി ബാബു കെ. തോമസ് അറിയിച്ചു.

Advertisment