കുവൈറ്റ് സിറ്റി: പൗരത്വം റദ്ദാക്കല്‍ നടപടികളുമായി കുവൈറ്റ് മുന്നോട്ട്. അനധികൃതമായി പൗരത്വം നേടിയ 2876 പേരുടെ പൗരത്വം കൂടി റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
13 പേര് പുരുഷന്മാരുടെയും 2863 സ്ത്രീകളുടെയും പൗരത്വമാണ് കുവൈറ്റ് അധികാരികൾ റദ്ദാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹ് അധ്യക്ഷനായ സുപ്രീം കമ്മിറ്റിയുടെ നിർദേശം മന്ത്രി സഭ അംഗീകരിക്കുകയായിരുന്നു.
ദേശീയ നിയമവുമായി ബന്ധപ്പെട്ട് 1959ലെ അമീരി ഡിക്രി അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.