New Update
/sathyam/media/media_files/2025/12/28/img151-2025-12-28-20-29-05.png)
കീവ്: സമാധാനചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ യുക്രെയ്നിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം. യുക്രൈന്റെ തലസ്ഥാനമായ കീവിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റു.
Advertisment
യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഞായറാഴ്ച നടക്കാനിരിക്കെയാണ് ആക്രമണം.
ശനിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ കീവിൽ മണിക്കൂറുകളോളം സ്ഫോടനങ്ങൾ നടന്നു.
യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് താൽപര്യമില്ലെന്നതിന്റെ തെളിവാണ് പുതിയ ആക്രമണമെന്ന് സെലെൻസ്കി ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us