കീവ്: ഉക്രെയ്‌നിലെ ജനവാസ മേഖലകളിൽ റഷ്യൻ സൈന്യം നടത്തിയ ബോംബ് ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഉക്രെയ്‌നിന്റെ തെക്കൻ പ്രദേശമായ സപോരിഷിയയിലാണ് റഷ്യൻ ആക്രമണം ഉണ്ടായത്.
ഈ നഗരത്തിലെ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിൽ റഷ്യൻ സൈന്യം ബോംബാക്രമണം നടത്തി. 13 പേർ സ്ഫോടനത്തിൽ മരിച്ചു എന്നാണ് റിപ്പോർട്ട്. 30-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെ ശക്തമായി അപലപിച്ച ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി രംഗത്ത വന്നു. ആക്രമണത്തിൽ പരിക്കേറ്റവരെ അടിയന്തര മെഡിക്കൽ ഉദ്യോഗസ്ഥർ ചികിത്സിക്കുന്ന ഒരു വീഡിയോ തന്റെ എക്സ് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.