പാകിസ്ഥാനില്‍ ഭീകരര്‍ റാഞ്ചിയെടുത്ത ട്രെയിനിലെ യാത്രക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തം. സൈനിക നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ 10 ബന്ദികളെ ഉടൻ വധിക്കുമെന്ന് ഭീകരർ. സൈന്യത്തിന്റെ ഏറ്റുമുട്ടലിൽ 27 ഭീകരർ കൊല്ലപ്പെട്ടു

മോചനത്തിനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയ പാക് സൈന്യം, ബന്ദികളാക്കിയവര്‍ക്കൊപ്പം ചാവേറുകള്‍ ഉണ്ടോയെന്നും സംശയം ഉയര്‍ത്തിയിട്ടുണ്ട്.

New Update
pakistan train hijack

ലാഹോര്‍: പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഭീകരര്‍ റാഞ്ചിയെടുത്ത ട്രെയിനിലെ ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി പാക് സൈന്യം.

Advertisment

പൂര്‍ണതോതിലുള്ള മിലിട്ടറി ഓപ്പറേഷന്‍ ആരംഭിച്ചതായി സൈന്യം അറിയിച്ചു. എന്നാൽ സൈനിക നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ 10 ബന്ദികളെ ഉടന്‍ വധിക്കുമെന്ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഭീകരര്‍ ഭീഷണി മുഴക്കി.


പാകിസ്ഥാന്‍ സൈന്യത്തിന്റെ തടവിലുള്ള മുഴുവന്‍ ബിഎല്‍എ ഭീകരരെയും 48 മണിക്കൂറിനകം മോചിപ്പിക്കണം എന്നാണ് ട്രെയിൻ തട്ടിയെടുത്തവരുടെ ആവശ്യം. 


അല്ലെങ്കില്‍ പൂര്‍ണമായി നശിപ്പിക്കുമെന്നും ഭീകരര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. മോചനത്തിനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയ പാക് സൈന്യം, ബന്ദികളാക്കിയവര്‍ക്കൊപ്പം ചാവേറുകള്‍ ഉണ്ടോയെന്നും സംശയം ഉയര്‍ത്തിയിട്ടുണ്ട്.

ദുര്‍ഘടമായ മലനിരകളും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. ഭീകരര്‍ റാഞ്ചിയ ജാഫര്‍ എക്‌സ്പ്രസില്‍ നിന്നും ഇതിനോടകം 155 ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്.


ഏറ്റുമുട്ടലില്‍ 27 ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. എന്നാല്‍ ട്രെയിനില്‍ ബന്ദികളായി എത്രപേര്‍ അവശേഷിക്കുന്നു എന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. 


ഭീകരതക്കെതിരായ പോരാട്ടം തുടരുമെന്നും, പാകിസ്ഥാനില്‍ അശാന്തിയും കുഴപ്പങ്ങളും സൃഷ്ടിക്കാനുള്ള എല്ലാ ഗൂഢാലോചനകളും പരാജയപ്പെടുത്തുമെന്നും പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്