ലാഹോർ: പാകിസ്താനിലെ ട്രെയിന്‍ റാഞ്ചിയ ഭീകരരെ വധിച്ച് ബന്ദികളെ രക്ഷപ്പെടുത്തിയതായി പാക് അധികൃതര്‍. ട്രെയിന്‍ യാത്രക്കാരെ ബന്ദികളാക്കിയ വിഘടനവാദികള്‍ക്കെതിരായ ഏറ്റുമുട്ടല്‍ അവസാനിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
50 അക്രമികളും ബന്ദികളില്‍ ചിലരും കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടലില്‍ സൈനികർക്കും ജീവൻ നഷ്ടമായെന്നാണ് വിവരം. ബന്ദികളാക്കപ്പെട്ട 300-ല്‍ ഏറെ പേരെ രക്ഷപ്പെടുത്തി. ബന്ദികളില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല.
ചൊവ്വാഴ്ചയാണ് 450 യാത്രക്കാരുമായി ക്വെറ്റയില്‍ നിന്ന് പുറപ്പെട്ട ജാഫര്‍ എക്‌സപ്രസ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി റാഞ്ചിയത്.
ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോലാനിലെ ഒരു തുരങ്കത്തിനടുത്ത് വെച്ച് വെച്ച് റെയില്‍ പാളം തകര്‍ത്താണ് ട്രെയിന്‍ റാഞ്ചിയത്. ജയിലിലടക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നായിരുന്നു ബിഎല്‍എയുടെ ആവശ്യം.