ലാഹോർ: പാകിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ റാവൽപിണ്ടി സ്റ്റേഡിയത്തിന് സമീപത്തെ കിച്ചൺ കോംപ്ലക്സ് പൂർണമായും തകർന്നു.
രണ്ടു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് മേഖല പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും ഡ്രോൺ എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയാണെന്നുമാണ് പാക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്റ്റേഡിയത്തിനുനേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് പിഎസ്‍എൽ ക്രിക്കറ്റ് മത്സരം കറാച്ചിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
ഇന്ന് രാത്രി എട്ടിനാണ് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പെഷ്വാർ സൽമിയും കറാച്ചി കിങ്സും തമ്മിലുള്ള മത്സരം നടക്കേണ്ടിയരുന്നത്.
തുടർന്നുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ കറാച്ചിക്ക് പുറമെ ദോഹയിലേക്കും ദുബായിലേക്കും മാറ്റാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിർദ്ദേശം നൽകി.