പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ 23 വയസ്സുള്ള ഹിന്ദു കർഷകൻ വെടിയേറ്റ് മരിച്ചു

ശനിയാഴ്ച രാത്രി ഹൈദരാബാദില്‍ നിന്നാണ് പ്രതിയായ വീട്ടുടമസ്ഥനായ സര്‍ഫറാസ് നിസാനിയെയും കൂട്ടാളിയെന്ന് പറയപ്പെടുന്ന സഫറുള്ള ഖാനെയും പോലീസ് അറസ്റ്റ് ചെയ്തതെന്ന് ബാദിന്‍ എസ്എസ്പി ഖമര്‍ റെസ ജസ്‌കാനി പറഞ്ഞു.

New Update
Untitled

കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 23 വയസ്സുള്ള ഹിന്ദു കര്‍ഷകനെ വീട്ടുടമസ്ഥന്‍ വെടിവച്ചു കൊന്നു.

Advertisment

ഭൂവുടമയുടെ ഭൂമിയില്‍ ഒരു ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം. ഇത് ഹിന്ദു സമൂഹത്തിന്റെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.


ശനിയാഴ്ച രാത്രി ഹൈദരാബാദില്‍ നിന്നാണ് പ്രതിയായ വീട്ടുടമസ്ഥനായ സര്‍ഫറാസ് നിസാനിയെയും കൂട്ടാളിയെന്ന് പറയപ്പെടുന്ന സഫറുള്ള ഖാനെയും പോലീസ് അറസ്റ്റ് ചെയ്തതെന്ന് ബാദിന്‍ എസ്എസ്പി ഖമര്‍ റെസ ജസ്‌കാനി പറഞ്ഞു.


ജനുവരി 4 ന് ബാഡിന്‍ ജില്ലയിലെ തല്‍ഹാര്‍ ഗ്രാമത്തില്‍ നിസാമണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കെലാഷ് കോഹ്ലി എന്നയാള്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. വെടിയേറ്റ് പരിക്കേറ്റ കോഹ്ലി പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.

 'പ്രതി സംഭവസ്ഥലത്ത് നിന്ന് ഒളിവില്‍ പോയതിനെ തുടര്‍ന്ന് ഈ കേസില്‍ ഒരു പ്രത്യേക സംഘം രൂപീകരിച്ചു, ഇന്നലെ രാത്രി ഹൈദരാബാദിലെ ഫത്തേ ചൗക്ക് പ്രദേശത്ത് നിന്ന് ഞങ്ങള്‍ അയാളെ അറസ്റ്റ് ചെയ്തു,' ജസ്‌കാനി പറഞ്ഞു.

കൊലപാതകം ഹിന്ദു സമൂഹത്തില്‍ രോഷം ആളിക്കത്തിച്ചു, പ്രതികള്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാഡിന്‍ ജില്ലയിലുടനീളം നൂറുകണക്കിന് ആളുകള്‍ പ്രതിഷേധങ്ങളിലും കുത്തിയിരിപ്പ് സമരങ്ങളിലും പങ്കെടുത്തു. ഇരയുടെ സഹോദരന്‍ പൂണ്‍ കുമാര്‍ കോഹ്ലിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Advertisment