/sathyam/media/media_files/2025/12/26/img119-2025-12-26-00-00-37.png)
ലണ്ടൻ: ഇന്ത്യയിലെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതികളായി രാജ്യം വിട്ട ലളിത് മോദിയും വിജയ് മല്യയും വീണ്ടും വാർത്തകളിൽ.
വിജയ് മല്യയുടെ ജന്മദിനാഘോഷത്തിനിടെ പകർത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി ഇന്ത്യയെ പരസ്യമായി പരിഹസിച്ചത്.
ലണ്ടനിൽ നടന്ന ആഘോഷത്തിന്റെ വീഡിയോ ലളിത് മോദി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.
'ഞങ്ങൾ രണ്ട് പിടികിട്ടാപ്പുള്ളികളാണ്, ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ' എന്ന് വീഡിയോയിൽ ലളിത് മോദി പറയുന്നത് കേൾക്കാം.
ഇതിനു പുറമെ, 'ഇന്റർനെറ്റിന് ആഘോഷിക്കാൻ ഞാൻ ചിലത് നൽകട്ടെ, മറ്റുള്ളവർക്ക് അസൂയ തോന്നാൻ വേണ്ടി ഇത് പങ്കുവെക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്.
ഇന്ത്യൻ നിയമവ്യവസ്ഥയെയും സർക്കാരിനെയും വെല്ലുവിളിക്കുന്ന രീതിയിലാണ് ഇരുവരുടെയും പെരുമാറ്റമെന്നാണ് സാമൂഹമാധ്യമത്തിലുയരുന്ന വിമർശനം. വിവാദമായതിന് പിന്നാലെ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us