/sathyam/media/media_files/5LOC7kaxTxVav5WP93gr.jpg)
ബീജിങ്: കനത്ത മഴയില്‍ ചൈനയില്‍ മണ്ണിടിച്ചില്‍. പതിനഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ഞായറാഴ്‌ചയാണ് സംഭവം. പ്രദേശത്ത് കൊടുങ്കാറ്റും ഉണ്ടായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഹെന്‍ഗ്യാങ് നഗരത്തിലെ യുവേലിന്‍ ഗ്രാമത്തില്‍ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് പ്രവിശ്യ എമര്‍ജന്‍സി കമാന്‍ഡ് സെന്‍റര്‍ അറിയിച്ചു.
നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. പതിനെട്ട് പേര്‍ മണ്ണിനടിയിലായിപ്പോയി. ഒരു മലയില്‍ പെട്ടെന്നുണ്ടായ ഉരുള്‍പൊട്ടലാണ് മണ്ണിടിച്ചിലിന് കാരണമായത്.
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നുറോളം രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
കടുത്ത കാലാവസ്ഥയാണ് ചൈനയിലിപ്പോള്‍. വടക്കും തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലുമാണ് കനത്ത മഴയും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.