പുത്തന്‍ കറന്‍സിയുമായി പോയ സൈനിക വിമാനം തകര്‍ന്നുവീണു. ബൊളീവിയയില്‍ 15 മരണം; 30ലേറെ പേര്‍ക്ക് പരിക്ക്

പുതിയതായി അച്ചടിച്ച കറന്‍സികളുമായി പോയ വിമാനം ലാന്‍ഡിംഗിന് ശേഷം റണ്‍വേയില്‍ നിന്ന് തെന്നിമാറി സമീപത്തെ ഹൈവേയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ തുടര്‍ന്ന് പത്തിലേറെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

New Update
la-paz-crash-png

 ലാ പാസ്: ബൊളീവിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് പതിനഞ്ച് മരണം. എല്‍ ആള്‍ട്ടോ വിമാനത്താവളത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

പുതിയതായി അച്ചടിച്ച കറന്‍സികളുമായി പോയ വിമാനം ലാന്‍ഡിംഗിന് ശേഷം റണ്‍വേയില്‍ നിന്ന് തെന്നിമാറി സമീപത്തെ ഹൈവേയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ തുടര്‍ന്ന് പത്തിലേറെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

കുറഞ്ഞത് 15 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചുവെങ്കിലും, മരിച്ചവര്‍ വിമാനത്തിലുണ്ടായിരുന്നവരാണോ അതോ ഹൈവേയിലെ കാറുകളിലുണ്ടായിരുന്നവരാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

സംഭവത്തിന് പിന്നാലെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. അപകടസ്ഥലത്തേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നതിന്റെയും നിലത്ത് ചിതറിക്കിടക്കുന്ന പണം വാരുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കണ്ണീര്‍വാതകവും മറ്റും ഉപയോഗിച്ചാണ് അധികൃതര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്.

Advertisment