ഐക്യരാഷ്‌ട്ര രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെയും ബ്രസീലിന്‍റെയും ആവശ്യത്തിന് പിന്തുണയുമായി റഷ്യ

ഐക്യരാഷ്‌ട്ര സഭയില്‍ തുടക്കമിട്ട ചര്‍ച്ചകള്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും ലാവ്‌റോവ് ചൂണ്ടിക്കാട്ടി.

New Update
 Lavrov Backs Indias UNSC Bid

ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്ര രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെയും ബ്രസീലിന്‍റെയും ആവശ്യത്തിന് പിന്തുണയുമായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്.

Advertisment

കൂടുതല്‍ മികച്ച ലോകക്രമത്തിന് ആഗോള ദക്ഷിണ മേഖലയെ കൂടി ഉള്‍പ്പെടുത്തി രക്ഷ കൗണ്‍സിലിനെ വിപുലപ്പെടുത്തണമെന്നും 79-ാമത് ഐക്യരാഷ്‌ട്രസഭ പൊതുസഭയെ അഭിസംബോധന ചെയ്യവേ അദ്ദേഹം ഊന്നിപ്പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളുമായുള്ള തങ്ങളുടെ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ നിര്‍ദ്ദേശത്തില്‍ ജൂലൈയില്‍ ചര്‍ച്ച നടക്കും.

ഐക്യരാഷ്‌ട്ര സഭയില്‍ തുടക്കമിട്ട ചര്‍ച്ചകള്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും ലാവ്‌റോവ് ചൂണ്ടിക്കാട്ടി.

ആഫ്രിക്കന്‍ യൂണിയന്‍റെ കാര്യത്തിലും മികച്ച തീരുമാനങ്ങളാണ് ഇവര്‍ എടുത്തിട്ടുള്ളത്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ആര്‍ക്കെങ്കിലും സ്ഥിരാംഗത്വം നല്‍കുന്നതിനെ റഷ്യ അനുകൂലിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം പ്രാതിനിധ്യം ഉണ്ട്. ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിച്ചാല്‍ അത് വികസ്വര രാജ്യങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും.

 രാജ്യാന്തര സമൂഹത്തിന്‍റെ പിന്തുണ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് നേടാനായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment