ഇറാന് പുതിയ പരമോന്നത നേതാവ് വരുന്നു; തിരഞ്ഞെടുപ്പ് നടപടികൾക്കായി സമിതി ചേർന്നു

പുതിയ നേതാവിനെ പ്രഖ്യാപിക്കുന്ന തീയതിയോ സമിതിയുടെ യോഗം സംബന്ധിച്ച കൃത്യമായ വിവരങ്ങളോ നിലവില്‍ പുറത്തുവിട്ടിട്ടില്ല.

New Update
Untitled

ടെഹ്റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണ്ണായക നീക്കങ്ങള്‍ ആരംഭിച്ച് ഭരണഘടനാ സമിതി. പുതിയ നേതാവിനെ നിശ്ചയിക്കാന്‍ അധികാരമുള്ള 88 അംഗ പുരോഹിത സമിതിയായ 'അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്സ്' ഉടന്‍ വിളിച്ചുചേര്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, ജുഡീഷ്യറി തലവന്‍ ഗുലാം ഹുസൈന്‍ മുഹ്‌സിനി ഇജെയി, അയത്തുള്ള അലി റെസ അറാഫി എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.


ഇസ്രായേല്‍-യുഎസ് വ്യോമാക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, സമിതി നേരിട്ട് യോഗം ചേരണമോ അതോ വെര്‍ച്വല്‍ വോട്ടെടുപ്പ് നടത്തണമോ എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.


പുതിയ നേതാവിനെ പ്രഖ്യാപിക്കുന്ന തീയതിയോ സമിതിയുടെ യോഗം സംബന്ധിച്ച കൃത്യമായ വിവരങ്ങളോ നിലവില്‍ പുറത്തുവിട്ടിട്ടില്ല.

അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്സുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ക്ക് നേരത്തെ നടന്ന ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. അതീവ സുരക്ഷാ വെല്ലുവിളികള്‍ക്കിടയിലാണ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന പുതിയ നേതാവിനെ കണ്ടെത്താനുള്ള ഈ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നത്.

Advertisment