/sathyam/media/media_files/2025/01/31/F91uOJzhSpqT8z2o6YYf.jpg)
ബീജിങ്: മേഘങ്ങൾക്ക് മുകളിലൂടെയുള്ള ഹൈവേ എന്ന് വിളിക്കപ്പെടുന്ന ടിയാൻലോങ്ഷാൻ ഹൈവേ, ചൈനയിലെ ജിൻയുവാൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന എഞ്ചിനീയറിംഗിലെ ഒരു അത്ഭുതമാണ് ഈ മൂന്ന് നിലകളുള്ള ഓവൽ ഷേപ്പിലുള്ള ലൂപ്പ് പാലം.
7,000 ടൺ ഉരുക്ക് കൊണ്ട് നിർമ്മിച്ച ഇത് ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ടിയാൻലോംഗ് പർവതത്തിന് കുറുകെ ടിയാൻലോങ്ഷാൻ ഹൈവേയിലാണുള്ളത്. ഇതിനെ ഡ്രാഗൺ ഹൈവേ എന്നും അറിയപ്പെടുന്നുണ്ട്. കിലോമീറ്ററുകളോളം കുന്നിൻ ചരിവിലൂടെ വളഞ്ഞും പുളഞ്ഞും ഹെയർപിൻ വളവുകളുള്ള റോഡാണിത്
റോഡ് പൂർണ്ണമായും നടപ്പാതയുള്ളതും മനോഹരവുമാണ്. 30 കിലോമീറ്റർ (18.64 മൈൽ) നീളമുള്ള ഇതിന് നാല് വയഡക്‌ടുകളും ഒരു തുരങ്കവും ഉണ്ട്. റോഡിൻ്റെ തുടക്കം മുതൽ അവസാനം വരെ അതിൻ്റെ ഉയരം 350 മീറ്ററാണ്. 3 മീറ്റർ ഉയരമുള്ള 116 നിലകളുള്ള കെട്ടിടത്തിന് തുല്യമാണിത്. ടിയാൻലോംഗ് പർവതത്തിൽ സമുദ്രനിരപ്പിൽ നിന്ന് 1,364 മീറ്റർ (4,475 അടി) ഉയരത്തിലാണ് റോഡ്.
/sathyam/media/post_attachments/cache/images/900x/0/tianlongshanhighway0-83b64195.jpg)
വാഹനങ്ങൾക്ക് ഈ ചുരം കയറി മലക്ക് മുകളിൽ എത്താൻ കുന്നും പാറയും ഇടിച്ചു നിരത്തി, കുറെ വളവുകൾ ഉള്ള റോഡു നിർമ്മിക്കുന്നതിനു പകരം, ഈ 3 നില പാലം മലക്ക് അടുത്തു നിർമ്മിച്ചു, ഒരു കിലോമീറ്റർ ഉയരമുള്ള മലയുടെ ഉയർച്ചയിലേക്ക് വാഹനങ്ങളെ എത്തിച്ചു
ജപ്പാനിലെ മനോഹരമായ കവാസു-നാനാദാരു ലൂപ്പ് ബ്രിഡ്ജിന് സമാനമായി 350 മീറ്റർ ഉയരമുള്ള മൂന്ന് നിലകളുള്ള വൃത്താകൃതിയിലുള്ള ഹൈവേ പാലമാണിത് . പർവതത്തിന് മുകളിലൂടെ പറക്കുന്ന ഭീമാകാരമായ മഹാസർപ്പം എന്നാണ് പാലത്തെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ പാലങ്ങളിൽ ഒന്നാണിത് .
/sathyam/media/post_attachments/ibnlive/uploads/2023/11/untitled-design-2023-11-25t181038.917-2023-11-0cd0d381f4fcf53f18fb8ba9015fb0d4-16x9.jpg)
ചൈനയുടെ ഏത് നിർമ്മിതിയായലും മറ്റു രാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കടലിന്റെ അടിയിൽ കൂടെ സൃഷ്ടിച്ച അത്ഭുതമായിരുന്നാലും കടലിന്റെ മുകളിൽ കൂടി സൃഷ്ടിച്ച അത്ഭുതങ്ങൾ ആയിരുന്നാലും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us