ബെയ്റൂട്ട്: ലബനീസ് ആർമി കമാൻഡർ ജോസഫ് ഔൺ പുതിയ ലബനോൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.128 വോട്ടുകളിൽ 99 വോട്ടുകൾ കരസ്ഥമാക്കിയാണ് 61 കാരനായ ജോസഫ് ഔൺ രണ്ടു വർഷമായി നാഥനില്ലാക്കളരിയായി മാറിയ ലബനോണിന്‍റെ സാരഥിയാകുന്നത്.
ജോസഫ് ഔൺ ലബനോനിലും പുറം നാടുകളിലും സർവ്വസമ്മതനാണ്. അമേരിക്ക, ഈജിപ്റ്റ്,സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളു ടെ സംയുക്ത പരിശ്രമമാണ് ഇപ്പോഴത്തെ ഈ നേതൃപരിവർത്തനത്തിനു കാരണമായത്.
ഇസ്രേയേൽ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ തകർച്ചയും ഇറാന്റെ പ്രതീക്ഷകളുടെ അസ്തമയവുമാണ് സൗദി അറേബിയയുടെ രംഗപ്രവേശത്തിനു കാരണമായത്. ഇറാൻ ഇല്ലാത്ത ലബനോനിൽ സൗദി അറേബിയക്ക് താൽപ്പര്യങ്ങളുണ്ട് .
ഇസ്രായേൽ - ഹിസ്ബുള്ള കരാർ പ്രകാരം ഹിസ്ബുള്ളയെ നിരായു ധീകരിക്കുന്ന പ്രക്രിയയിൽ ലബനോൻ ആർമിക്ക് ഇനി നിർണ്ണായകമായ റോളാണുള്ളത്.
വെടിനിർത്തലിനുശേഷം ഇസ്രായേൽ നിലയുറച്ച മേഖലകളിൽ നിന്നും അവരുടെ പിൻവാങ്ങൽ ഉറപ്പു വരുത്തുകയും ആ പ്രദേശങ്ങൾ ഏറ്റെടുക്കുകയും ചെയ്തത് ജോസഫ് ഔണിന്റെ മികവുറ്റ നേതൃ പാടവമായി കണക്കാക്കുന്നു.
ഇനി ലെബനോന്റെ തകർന്ന ഇക്കോണോമിയും വ്യവസായ മേഖലയും പുനരുജ്ജീവിപ്പിച്ച് പഴയ പ്രതാപത്തിലേക്ക് രാജ്യത്തെ കൊണ്ടുവരുകയും സമാധാനപരമായി ഹിസ്ബുള്ളയെ അനുനയിപ്പിച്ച് അവരുടെ പക്കലുള്ള ആയുധശേഖരം ലബനോൻ സേനയിലേക്ക് മുതൽകൂട്ടുകയും ഹിസ്ബുള്ളയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയുമാണ് അദ്ദേഹത്തിൻറെ ലക്ഷ്യങ്ങൾ.
ഹിസ്ബുള്ളയുമായി ഏതുതരത്തിലുള്ള ഒത്തുതീർപ്പാകും അദ്ദേഹം അനുവർത്തിക്കുക എന്നാണു ലോകം ഉറ്റുനോക്കുന്നത്. എന്തായാലും ഹിസ്ബുള്ളയെ ആയുധവർക്കരിക്കാനും മേഖലയിൽ അശാന്തിയുണ്ടാ ക്കാനും ഇറാനെ ഒരു കാരണവശാലും അദ്ദേഹം അനുവദിക്കില്ല എന്നത് വ്യക്തമാണ്.
ഇസ്രായേൽ ആക്രമണത്തിൽ സാധാരണക്കാർ ഉൾപ്പടെ ഹിസ്ബു ള്ളയുടെ 4000 ആളുകൾ കൊല്ലപ്പെട്ടിരുന്നു.
എന്നാൽ 49 ലബനോൻ സൈനികർ ഇസ്രായേൽ ബോംബിങ്ങിൽ കൊല്ലപ്പെട്ടിട്ടും സേനയെ സംയമനത്തിൽ നിലനിർത്തിയത് ജോസഫ് ഔൺന്റെ നേതൃപാടവവും രാഷ്ട്രീയ പക്വതയും വെളിവാക്കുന്നതാണ്.
ജോസഫ് ഔൺന്റെ തെരഞ്ഞെടുപ്പ് ഇസ്രയേലും അംഗീകരിക്കുകയും അദ്ദേഹത്തെ അഭിനന്ദനം അറിയി ക്കുകയും ചെയ്തിട്ടുണ്ട്. പൊതുവേ നല്ല പിന്തുണയാണ് ലോകമെമ്പാടുനിന്നും ഒപ്പം രാജ്യത്തിനകത്തുനിന്നും അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്..