/sathyam/media/media_files/2026/03/02/untitled-2026-03-02-12-51-42.jpg)
ബെയ്റൂട്ട്: മേഖലയിലെ യുദ്ധത്തില്‍ നിന്ന് ലബനനെ മാറ്റിനിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഹിസ്ബുള്ളയുടെ നീക്കങ്ങള്‍ തിരിച്ചടിയായെന്ന് ലബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍. തിങ്കളാഴ്ച രാവിലെ ഇസ്രായേലിന് നേരെ ഹിസ്ബുള്ള നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ലബനനിലുടനീളം ഇസ്രായേല്‍ തിരിച്ചടി തുടങ്ങിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് തങ്ങള്‍ ഇസ്രായേലിനെ ആക്രമിച്ചതെന്ന് ഇറാന്‍ അനുകൂല സംഘടനയായ ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി.
മേഖലയില്‍ നിലനില്‍ക്കുന്ന അപകടകരമായ സൈനിക ഏറ്റുമുട്ടലുകളില്‍ നിന്ന് ലബനനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ പരിശ്രമങ്ങളെയും തകര്‍ക്കുന്നതാണ് ഇന്നത്തെ മിസൈല്‍ ആക്രമണമെന്ന് ജോസഫ് ഔണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
ലബനന്‍ മണ്ണില്‍ നിന്നുള്ള ഇത്തരം പ്രകോപനങ്ങള്‍ രാജ്യത്തെ ഒരു വലിയ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഹിസ്ബുള്ളയുടെ ആക്രമണത്തിന് പിന്നാലെ ലബനനിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ സൈന്യം ബോംബാക്രമണം തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us