Advertisment

ലെബനനില്‍ കരയുദ്ധത്തിനായി ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി സൂചന; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ്

ഖാദര്‍-1 എന്ന ബാലിസ്റ്റിക് മിസൈല്‍ ആണ് പ്രയോഗിച്ചത്. ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവച്ച് തകര്‍ത്തതായി ഇസ്രയേല്‍ വക്താവ് അറിയിച്ചു.

New Update
 LEBANON DEATH TOLL

ടെല്‍അവീവ്: ലെബനനില്‍ കരയുദ്ധത്തിനായി ഇസ്രയേല്‍ തയ്യാറെടുക്കുന്നതായി സൂചന. ഇസ്രയേല്‍ ലക്ഷ്യമാക്കി ഹിസ്ബുല്ല മിസൈലുകള്‍ തൊടുത്തതിനു പിന്നാലെയാണ് കരയുദ്ധത്തിന് ഇസ്രയേല്‍ തയാറെടുക്കുന്നത്. 

Advertisment

ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം വ്യാപിപ്പിച്ചിരുന്നു. തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വടക്കന്‍ അതിര്‍ത്തിയിലേക്ക് കരുതല്‍ സേനയിലെ രണ്ട് ബ്രിഗേഡുകളെ പുതുതായി വിന്യസിക്കാനും ഇസ്രയേല്‍ തീരുമാനിച്ചു. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചിരുന്നു.

ഖാദര്‍-1 എന്ന ബാലിസ്റ്റിക് മിസൈല്‍ ആണ് പ്രയോഗിച്ചത്. ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവച്ച് തകര്‍ത്തതായി ഇസ്രയേല്‍ വക്താവ് അറിയിച്ചു.

 

 

Advertisment