ലബനാനിൽ നാല് ഇസ്രായേൽ സൈനികരെ വധിച്ച് ഹിസ്ബുല്ല; 14 പേർക്ക് പരിക്ക്

New Update
G

ജറൂസലം: തെക്കൻ ലബനാനിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ ഇസ്രായേൽ പ്രതിരോധ സേനയിലെ നാലു റിസർവ് സൈനികർ കൂടി കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ഇതോടെ ലബനാനിൽ കരയാക്രമണം തുടങ്ങിയതു മുതൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 33 ആയി.

Advertisment

അലൺ ബ്രിഗേഡിന്‍റെ 8207ാം ബറ്റാലിയനിലെ ക്യാപ്റ്റൻ റാബ്ബി അവറാം യോസഫ് (43), ഗിലാഡ് എൽമാലിയാച്ച് (30), അമിത് ചായൂട്ട് (29), എലിയാവ് അമ്റാം അബിറ്റ്ബോൾ (36) എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകീട്ട് നടന്ന ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് ഐ.ഡി.എഫ് അറിയിച്ചു. തിരിച്ചടിയിൽ മൂന്നു ഹിസ്ബുല്ല പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്. അതിർത്തിയിൽനിന്ന് ഹിസ്ബുല്ലയെ തുരത്താനായി കടുത്ത ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്.

 

 

Advertisment