ന്യൂയോര്‍ക്കില്‍ ലീജനേഴ്‌സ് രോഗം പടരുന്നു. 4 മരണം, നൂറോളം പേര്‍ക്ക് രോഗബാധ

New Update
Legionnaires disease

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ ലീജനേഴ്‌സ് രോഗം പടരുന്നു. നാല് മരണം റിപോര്‍ട്ടു ചെയ്തു. 99 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം അതികരിച്ചതിനെ തുടര്‍ന്ന് 17പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ന്യൂയോര്‍ക്ക് സിറ്റി ആരോഗ്യ വിഭാഗം വ്യക്തമാക്കി.

Advertisment

ന്യുമോണിയ എന്ന ശ്വാസകോശാണുബാധയുടെ തീവ്രമായ അവസ്ഥയാണ് ലീജനേഴ്‌സ് ഡിസീസ്. വെള്ളത്തിലും മണ്ണിലുമാണ് ഈ ബാക്ടീരിയയുള്ളത്. ശ്വസിക്കുന്നത് വഴിയാണ് രോഗാണു ശരീരത്തിലേക്ക് എത്തുന്നത്.


സെന്‍ട്രല്‍ ഹാലെമിലെ ഒരു ആശുപത്രിയിലും മറ്റൊരു ക്ലിനിക്കിലെയും പത്ത് കെട്ടിടങ്ങളില്‍ നിന്നുള്ള കൂളിങ് ടവറുകളിലാണ് അണുബാധ വ്യാപിച്ചതെന്നാണ് ആരോഗ്യവിഭാഗം വ്യക്തമാക്കി.


നിലവില്‍ അവസ്ഥ നിയന്ത്രണവിധേയമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രോഗബാധയുള്ള ഇടങ്ങലില്‍ കുടിവെള്ളമോ ജലവിതരണ സംവിധാനമോ അപകടകരമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കൃത്യസമയത്ത് ആന്റിബയോട്ടിക് ചികിത്സ നല്‍കുന്നതിലൂടെ രോഗത്തെ പ്രതിരോധിക്കാനാവും. അതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും അധികൃതര്‍ അറിയിച്ചു.

Advertisment