/sathyam/media/media_files/dh0E62mrtHLKnKkTA3rN.jpeg)
ബാര്‍സിലോനയില്‍ അരങ്ങേറുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (എംഡബ്ല്യുസി) വച്ചാണ് ലെനോവ ട്രാന്‍സ്‌പെരെന്റ് ലാപ്ടോപ് അവതരിപ്പിക്കുന്നത്. സാങ്കേതിക ലോകത്ത് പുതിയ ട്രെന്‍ഡ് സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഗ്ലാസ് കീബോര്‍ഡും ലാപ്‌ടോപ്പിനൊപ്പം ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിന്‍ഡോസ് റിപ്പോര്‍ട്ടിലാണ് ഇതിനെക്കുറിച്ചുള്ള സൂചനകളുള്ളത്.
ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ലെനോവ നടത്തിയിട്ടില്ല. എല്‍ജിയും സാംസങ്ങും ട്രാന്‍സ്‌പെരെന്റ് ടിവി സ്‌ക്രീന്‍ വിപണിയിലെത്തിച്ച സാഹചര്യത്തിലാണ് ഇത്തരം ഒരു ലാപ്‌ടോപ് അവതരിപ്പിക്കാന്‍ ലെനോവോ തയ്യാറാകുന്നതെന്നും ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ടെക് ഷോയില്‍ റോളബിള്‍ ലാപ്‌ടോപ്പാണ് ലെനോവ അവതരിപ്പിച്ചത്.
എന്നാലതിന് ശേഷം ഈ ലാപ്‌ടോപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല. ട്രാന്‍സ്‌പെരെന്റ് ലാപ്‌ടോപ്പും ആ പാതയിലേക്ക് തന്നെയാണോ എന്ന ആശങ്കകളും ഉയരുന്നുണ്ട്. നിലവിലെ വിവരങ്ങള്‍ പ്രകാരം തിങ്ക്ബുക്ക് ലൈനപ്പില്‍ ഉള്‍പ്പെടുന്നതാണ് ട്രാന്‍സ്‌പെരെന്റ് മോഡലെന്നാണ് സൂചന. ഉപകരണത്തിന് ബെസല്‍-ലെസ് ഡിസൈനാണ് ഉള്ളത്.
ട്രാന്‍സ്‌പെരെന്റ് ഡിസൈന്‍ എന്നുള്ള സങ്കല്‍പ്പം പുതിയതായി അല്ല അവതരിപ്പിക്കപ്പെടുന്നത്. ഇതിനു മുന്‍പും നിരവധി കണ്‍സെപ്റ്റ് ഡിസൈനുകള്‍ കമ്പനികള്‍ സാങ്കേതിക ലോകത്തിന് മുന്നിലെത്തിച്ചിട്ടുണ്ട്. ഇനിയുള്ള നാളുകളില്‍ ട്രാന്‍സ്‌പെരെന്റ് സ്‌ക്രീനുകളുള്ള നിരവധി ഉപകരണങ്ങള്‍ കാണാനാകും. ആദ്യത്തെ ഫോള്‍ഡബിള്‍ ലാപ്‌ടോപ്പ് പോലെയുള്ള കംപ്യൂട്ടിങ് ഉപകരണങ്ങള്‍ നേരത്തെ അവതരിപ്പിച്ചിട്ടുള്ളത് ലെനോവ തന്നെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us