/sathyam/media/media_files/2025/07/18/leo-14th-papa-4-2025-07-18-16-10-16.jpg)
വത്തിക്കാൻ: ആ​ര്, എ​പ്പോ​ൾ, എ​ങ്ങ​നെ ഒ​രു രാ​ജ്യ​ത്തേ​ക്കു പ്ര​വേ​ശി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കാ​ൻ ഓരോ രാ​ജ്യ​ത്തിനും അ​വ​കാ​ശ​മു​ണ്ടെ​ന്ന് ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ.
എന്നാൽ, കുടിയേറ്റക്കാരായി എത്തപ്പെട്ടവരോടു മനുഷ്യത്വപരമായി പെരുമാറാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ വേനൽക്കാല വസതിയായ ക​സ്തേ​ൽ ഗ​ണ്ടോ​ൾ​ഫോയിലെ വില്ലയ്ക്കു പുറത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ അതിർത്തികൾ തുറന്നിടണമെന്ന് ആരും ആവശ്യപ്പെടുന്നില്ല.
ആളുകളെ എപ്പോൾ എങ്ങനെ രാജ്യത്തേക്കു പ്രവേശിപ്പിക്കണമെന്നത് ആ രാജ്യത്തിന്‍റെ വിവേചനാധികാരമാണ്.
/filters:format(webp)/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
അതേസമയം, ഇക്കാര്യത്തിൽ ചില മനുഷ്യത്വപരമായ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്.
അമേരിക്കയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ നയങ്ങളെ വിമർശിച്ച് യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് പുറപ്പെടുവിച്ച സന്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മാർപാപ്പയുടെ പ്രതികരണം.
കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെയും മനുഷ്യത്വരഹിതമായി പെരുമാറുന്നതിനെയും ബിഷപ്പുമാർ ഇടയലേഖനത്തിൽ വിമർശിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us