Advertisment

ജോലി കഴിഞ്ഞ് വന്നപ്പോൾ ഭർത്താവ് അത്താഴം തയ്യാറാക്കി വെച്ചില്ല; വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

New Update
divorce

ഭർത്താവ് നേരത്തെ വാ​ഗ്ദ്ധാനം ചെയ്തതുപോലെ അത്താഴം തയ്യാറാക്കി വയ്ക്കാത്തതിനെ തുടർന്ന് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു. ബ്രിട്ടനിലാണ് സംഭവം. വിവാഹത്തിനു മുൻപുതന്നെ  ഭാര്യയും ഭർത്താവും നേരത്തെ തന്നെ ചില കാര്യങ്ങളിലെല്ലാം ഒരു ധാരണയിൽ എത്തിയിരുന്നു. അത് പ്രകാരം ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകുകയാണെങ്കിൽ അത്താഴം തയ്യാറാക്കി വയ്ക്കാം എന്ന് ഭർത്താവ് സമ്മതിച്ചിരുന്നു. 

Advertisment

എന്നാൽ, ഭാര്യ വരുമ്പോഴേക്കും ഭർത്താവ് അത്താഴം തയ്യാറാക്കി വയ്ക്കുന്നില്ലെന്ന് കാണിച്ചാണ് വിവാഹമോചനത്തിന് ഭാര്യ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ഇയാൾ വീട്ടിലെ കാര്യങ്ങളിലൊന്നും തന്നെ സഹായിക്കുന്നില്ല എന്നും ഭാര്യ പറയുന്നു. താൻ 12 മണിക്കൂർ ജോലി ചെയ്ത് തിരികെ എത്തുമ്പോഴേക്കും ഭർത്താവ് പറഞ്ഞതുപോലെ ഭക്ഷണം തയ്യാറാക്കി വയ്ക്കുന്നില്ല. വിശന്ന് വീട്ടിലെത്തുമ്പോൾ കഴിക്കാൻ ഒന്നുമുണ്ടാകില്ല. ഭർത്താവ് അപ്പോൾ ഒന്നുകിൽ ഉറങ്ങുകയായിരിക്കും അല്ലെങ്കിൽ യൂട്യൂബിൽ എന്തെങ്കിലും കണ്ടുകൊണ്ടിരിക്കും എന്നും ഇവർ പറയുന്നു. 

തീർന്നില്ല, അവസാനം താൻ ജോലിക്ക് പോകുമ്പോൾ തന്നെ തനിക്ക് രാത്രിക്ക് കഴിക്കാനുള്ളത് കൂടി ഉണ്ടാക്കിവച്ചിട്ട് പോകാൻ തുടങ്ങി എന്നാണ് ഭാര്യ പറയുന്നത്. എന്നാൽ, രാത്രി തിരികെ എത്തുമ്പോഴേക്കും അതും ഭർത്താവ് കഴിക്കും എന്നും ഭാര്യ പറയുന്നുണ്ട്. ഇതെല്ലാം കാണിച്ചാണ് ഇവർ വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട് 

Advertisment