ലണ്ടൻ: ബ്രിട്ടൻ തീരത്ത് വടക്കൻ കടലിൽ എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് വൻ തീപിടിത്തം.അപകടത്തിൽ 32 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
പരിക്കേറ്റവരെ മൂന്ന് കപ്പലുകളിലായി കരയിലേക്ക് എത്തിച്ചതായി ഗ്രിംസ്ബി തുറമുഖ ഡയറക്ടർ മാർട്ടിൻ ബോയേഴ്സ് എഎഫ്പിയോട് പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി ആംബുലൻസുകൾ കടലിൽ നില ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാർ എല്ലാവരും ജീവിച്ചിരിപ്പുണ്ടെന്നും സ്വീഡിഷ് കപ്പൽ സ്റ്റെന ബൾക്കിന്റെ വക്താവ് ലെന ആൽവ്ലിങ് എഎഫ്പിയോട് പറഞ്ഞു.
ഈസ്റ്റ് യോർക്ക്ഷയർ തീരത്ത് ടാങ്കറും ചരക്ക് കപ്പലും തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്ന് യുകെ കോസ്റ്റ് ഗാർഡ് വക്താവ് പറ