ലണ്ടന്‍: വന്‍ തുക വാങ്ങി കന്യകാത്വം വിറ്റ് യുവതി. എസ്‌കോര്‍ട്ട് സൈറ്റുകളിലൂടെയാണ് യുവതി തന്റെ കന്യകാത്വം വില്‍പ്പനക്ക് വെച്ചത്.
മാഞ്ചസ്റ്റര്‍ സ്വദേശിനിയായ ലോറ എന്ന ഇരുപത്തിരണ്ടുകാരിയാണ് തന്റെ കന്യകാത്വം വിറ്റ് കോടികള്‍ സമ്പാദിച്ചത്. 16 ലക്ഷം പൗണ്ടിനാണ് ( 18 കോടി ഇന്ത്യന്‍ രൂപ) തന്റെ കന്യകാത്വം ലേലം ചെയ്തത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് ലോറ. തന്റെ പ്രവൃത്തിയില്‍ തെല്ലും കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്നും യുവതി വെളിപ്പെടുത്തി. ധനികരായ പ്രായമുള്ള പുരുഷന്മാരുമായി വന്‍ തുക വാങ്ങി ലൈംഗികബന്ധത്തിലേര്‍പ്പെടണം എന്നാണ് തന്റെ ആഗ്രഹമെന്നും യുവതി പറയുന്നു.
ബ്രിട്ടനിലെ ഒരു യാഥാസ്ഥിക കുടുംബത്തിലാണ് ലോറ ജനിച്ചത്. കടുത്ത ഈശ്വര വിശ്വാസികളാണ് യുവതിയുടെ കുടുംബം. താന്‍ ഒരിക്കലും പ്രണയത്തില്‍ അകപ്പെടാനും പിന്നീട് അത് തകര്‍ന്ന് ഒറ്റപ്പെടാനും ആഗ്രഹിക്കുന്നില്ല എന്നാണ് ലോറ പറയുന്നത്. കന്യകാത്വം വില്‍ക്കുക എന്നതായിരുന്നു അതിനുള്ള എളുപ്പവഴി എന്നും അവര്‍ പറയുന്നു.
ഒരു ഹോളിവുഡ് നടനായിരുന്നു ഏറ്റവുമധികം വില വാഗ്ദാനം ചെയ്ത് ലോറയുടെ കന്യകാത്വം വിലയ്ക്ക് വാങ്ങിയത്. കുട്ടി പീഢകനായ ജെഫ്രി എപ്സ്റ്റീനിന്റെ ബാലപീഢനങ്ങള്‍ നടന്നിടം സന്ദര്‍ശിച്ച വ്യക്തിയാണ് ഈ നടന്‍. ഈ വിവരം അറിഞ്ഞിട്ടുകൂടി ലോറ അയാള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ സമ്മതിക്കുകയായിരുന്നു.
18 കോടി രൂപക്ക് കന്യകാത്വം വിറ്റ് ധനികയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്കതില്‍ ഖേദമില്ലെന്നാണ് ലോറ പറയുന്നത്. പ്രായമായ പുരുഷന്മാരുടെ പ്രിയപ്പെട്ട ഷുഗര്‍ ബേബിയായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അവര്‍ പറയുന്നു. പ്രതിമാസം 30,000 പൗണ്ടാണ് അതിനായി അവര്‍ ആവശ്യപെടുന്നത്.
ലണ്ടനില്‍ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവിനെയും ദുബായില്‍ നിന്നുള്ള ഒരു ബിസിനസ്സുകാരനെയും പിന്നിലാക്കി ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള ഒരു സിനിമാ നടനായിരുന്നു വന്‍ തുക നല്‍കി ലോറയുടെ കന്യകാത്വം സ്വന്തമാക്കിയത്.
പിന്നീട്, ലണ്ടനിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു ലോറ സിനിമാ നടനുമായി നേരിട്ട് കണ്ടുമുട്ടിയത്. താന്‍ കന്യകയാണെന്ന് ഉറപ്പാക്കുന്നതിനായി അയാള്‍ ഒരു ഡോക്ടറേയും കൂടെ കൊണ്ടുവന്നിരുന്നു എന്ന് ലോറ പറയുന്നു.
കന്യകാത്വം വിറ്റ് കിട്ടിയ പണം കൊണ്ട് താന്‍ അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങിയെന്നും ഈ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ലോറ പറഞ്ഞു.