ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് നഗരമധ്യത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ലോസ് ഏഞ്ചല്‍സ് മേയറാണ് ഈ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
ലോസ് ഏഞ്ചല്‍സ് നഗരമധ്യത്തില്‍ നശീകരണ പ്രവര്‍ത്തനങ്ങളും കൊള്ളയും തടയാന്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് മേയര്‍ കാരെന്‍ ബാസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 8 മണി (പ്രാദേശിക സമയം) മുതല്‍ ബുധനാഴ്ച രാവിലെ 6 മണി വരെ കര്‍ഫ്യൂ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. കര്‍ഫ്യൂ നിരവധി ദിവസത്തേക്ക് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കരണ്‍ ബാസ് പറഞ്ഞു.
കുടിയേറ്റ പൗരന്മാരുടെ വീടുകളില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടത്തുന്ന റെയ്ഡുകളില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചതെന്ന് മേയര്‍ കരണ്‍ ബാസ് പറഞ്ഞു.
സിയാറ്റില്‍, ഓസ്റ്റിന്‍, ചിക്കാഗോ, വാഷിംഗ്ടണ്‍ ഡി.സി. തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഫെഡറല്‍ കെട്ടിടത്തിന് സമീപം പ്രകടനക്കാര്‍ മുദ്രാവാക്യം വിളിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
അതേസമയം, ലോസ് ഏഞ്ചല്‍സിലെ പ്രതിഷേധങ്ങളെ സമാധാനത്തിനും, പൊതു ക്രമത്തിനും, ദേശീയ പരമാധികാരത്തിനും നേരെയുള്ള സമ്പൂര്‍ണ്ണ ആക്രമണമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചു.
നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗില്‍ യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.