/sathyam/media/media_files/2025/09/11/untitlednn-2025-09-11-15-41-25.jpg)
പാരീസ്: ഫ്രാന്‍സിലും സര്‍ക്കാരിനെതിരെ പ്രതിഷേധം. ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു. തലസ്ഥാനമായ പാരീസിലെ പലയിടങ്ങളിലും പ്രതിഷേധക്കാര്‍ തീയിട്ടു, പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ മാക്രോണ്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അവരുടെ സാമ്പത്തിക മാനേജ്‌മെന്റ് വളരെ മോശമാണെന്നും ജനങ്ങള്‍ പറയുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വിശ്വസ്തനായ സെബാസ്റ്റ്യന്‍ ലെകോര്‍ണു സ്ഥാനമേല്‍ക്കുന്നതിനിടെയാണിത്.
സോഷ്യല്‍ മീഡിയയില്‍ 'എല്ലാം തടയുക' എന്ന ആഹ്വാനത്തോടെയാണ് ഈ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. വിവിധ ഇടങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ ഇപ്പോള്‍ ആളുകള്‍ പ്രതിഷേധിക്കാന്‍ ഒന്നിച്ചുചേര്‍ന്നിരിക്കുന്നു.
ആയിരക്കണക്കിന് പോലീസുകാര്‍ പ്രതിഷേധക്കാരെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.ഫ്രാന്‍സിലുടനീളം പ്രതിഷേധക്കാര്‍ പ്രകടനം നടത്തുകയും ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.