/sathyam/media/media_files/2025/12/28/untitled-2025-12-28-14-34-44.jpg)
ഡല്‍ഹി: ഗതാഗത സാങ്കേതികവിദ്യയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ചൈന. വെറും രണ്ട് സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 700 കിലോമീറ്റര്‍ വേഗത കൈവരിച്ച് ചൈനയുടെ മാഗ്ലെവ് ട്രെയിന്‍ ലോകശ്രദ്ധ പിടിച്ചുപറ്റി.
പരീക്ഷണയാത്രക്കിടെയാണ് ഈ അസാധാരണ നേട്ടം കൈവരിച്ചത്. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍ 1.1 ടണ്‍ ഭാരമുള്ള ഒരു പരീക്ഷണാത്മക മാഗ്ലെവ് വാഹനം രണ്ട് സെക്കന്‍ഡിനുള്ളില്‍ 700 കിലോമീറ്റര്‍ വേഗതയില്‍ വിജയകരമായി പരീക്ഷിച്ചു.
400 മീറ്റര്‍ പരീക്ഷണ ട്രാക്കിലാണ് ലാന്‍ഡ്മാര്‍ക്ക് ടെസ്റ്റ് നടത്തിയത്, അള്‍ട്രാ-റാപ്പിഡ് ആക്‌സിലറേഷന്‍ മാത്രമല്ല, കൃത്യവും സുരക്ഷിതവുമായ ബ്രേക്കിംഗും ഇത് പ്രദര്‍ശിപ്പിച്ചു.
മാഗ്‌നറ്റിക് ലെവിറ്റേഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ട്രെയിന്‍ പാളത്തില്‍ നിന്ന് നേരിയ ഉയരത്തില്‍ പൊങ്ങിക്കിടന്ന് സഞ്ചരിക്കുന്നതിനാല്‍ ഘര്‍ഷണം അത്യന്തം കുറഞ്ഞതാണ്. ഇതാണ് അതിവേഗത കൈവരിക്കാന്‍ സഹായകമാകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us