പശ്ചിമേഷ്യ കത്തുന്നു: ഇറാനിൽ വ്യോമാക്രമണത്തിന് പിന്നാലെ ഭൂചലനവും; താവളം തകർത്ത് യുഎസ്-ഇസ്രായേൽ സഖ്യം

നിലവിലെ സാഹചര്യത്തില്‍ കരസേനയെ ഇറാനിലേക്ക് അയക്കാന്‍ പദ്ധതിയില്ലെന്ന് ഇസ്രായേല്‍ സൈനിക വക്താവ് നദവ് ഷോഷാനി അറിയിച്ചു.

New Update
Himachal Earthquake: Tremors Of Magnitude 3.4 Strike Mandi; No Damage Reports

ടെഹ്റാന്‍: യുഎസ്-ഇസ്രായേല്‍ സഖ്യത്തിന്റെ ശക്തമായ വ്യോമാക്രമണങ്ങള്‍ക്കിടയില്‍ ഇറാന്റെ തെക്കന്‍ മേഖലയില്‍ ഭൂചലനം.

Advertisment

ചൊവ്വാഴ്ച ഗെരാഷ് മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. യുദ്ധം വിതച്ച ഭീതിക്കിടയില്‍ പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭം ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തിയിലാക്കി. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ആളപായമില്ല.


ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം ഇസ്രായേലും അമേരിക്കയും കൂടുതല്‍ ശക്തമാക്കി. ടെഹ്റാനില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള കെര്‍മാന്‍ വ്യോമതാവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ 13 ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഹെലികോപ്റ്ററുകള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രമായിരുന്നു ഇത്.


ഇറാനെതിരായ സൈനിക നീക്കം പെട്ടെന്ന് അവസാനിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. എന്നാല്‍ യുദ്ധം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കില്ലെന്നും തന്ത്രപരമായ ലക്ഷ്യങ്ങള്‍ തകര്‍ക്കുക മാത്രമാണ് തങ്ങളുടെ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ കരസേനയെ ഇറാനിലേക്ക് അയക്കാന്‍ പദ്ധതിയില്ലെന്ന് ഇസ്രായേല്‍ സൈനിക വക്താവ് നദവ് ഷോഷാനി അറിയിച്ചു.

ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന വ്യോമാക്രമണങ്ങള്‍ക്കാണ് ഇസ്രായേല്‍ തയ്യാറെടുക്കുന്നത്.

തുടര്‍ച്ചയായ വ്യോമാക്രമണങ്ങളും അപ്രതീക്ഷിതമായി ഉണ്ടായ ഭൂചലനവും ഇറാനെ ഒരേസമയം വലിയ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. പശ്ചിമേഷ്യയിലെ അസ്ഥിരത ഇതോടെ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നു.

Advertisment