Advertisment

വന്‍ ഭൂചലനം, ജപ്പാന്‍ വിറച്ചു ! തീവ്രത 6.4-വീഡിയോ

6.4 തീവ്രത രേഖപ്പെടുത്തി. ഷിക്കോകു ഇലക്ട്രിക് പവറിൻ്റെ ഇക്കാറ്റ ആണവനിലയത്തിൽ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു.

New Update
earthquake2

ടോക്യോ: ജപ്പാനിലെ ദ്വീപ് പ്രദേശമായ ഷിക്കോകുവില്‍ കനത്ത ഭൂചലനം അനുഭവപ്പെട്ടു. 6.4 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാത്രി 11.14ന് (ജപ്പാന്‍ സമയം) ഷിക്കോകു ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്. നിലവില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി പ്രാഥമിക റിപ്പോർട്ടുകളില്ല.

Advertisment

ജപ്പാനിലെ കൊച്ചി, എഹിം മേഖലകളിലും തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ക്യൂഷു, ഷിക്കോകു ദ്വീപുകളെ വേര്‍തിരിക്കുന്ന ബങ്കോ പ്രദേശമാണ് പ്രഭവകേന്ദ്രം. പടിഞ്ഞാറന്‍ ജപ്പാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഷിക്കോകു ഇലക്ട്രിക് പവറിൻ്റെ ഇക്കാറ്റ ആണവനിലയത്തിൽ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു.

Advertisment